ട്രംപിനു മാര്‍പാപ്പയുടെ ആശംസകള്‍

ട്രംപിനു മാര്‍പാപ്പയുടെ ആശംസകള്‍

അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിനു ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. മനുഷ്യവംശം ഗുരുതരമായ മാനവീക പ്രതിസന്ധികള്‍ നേരിടുകയാണെന്നും ദീര്‍ഘവീക്ഷണവും ഐകമത്യവുമുള്ള രാഷ്ട്രീയപ്രതികരണങ്ങളാണ് ഇവയോടുണ്ടാകേണ്ടതെന്നും സന്ദേശത്തില്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ലോകമെങ്ങും സ്വാതന്ത്ര്യവും മനുഷ്യാന്തസ്സും വളര്‍ത്തുന്നതിനോടു പ്രതിബദ്ധമായ ആത്മീയ, ധാര്‍മ്മിക മൂല്യങ്ങളാണ് അമേരിക്കന്‍ ജനതയുടെ ചരിത്രത്തെ രൂപപ്പെടുത്തിയത്. ഈ മൂല്യങ്ങള്‍ ട്രംപിന്‍റെ തീരുമാനങ്ങള്‍ക്കു മാര്‍ഗദര്‍ശകമാകട്ടെ. പാവങ്ങളോടുള്ള പരിഗണനയാകണം എല്ലാത്തിലും മുഖ്യം – മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ട്രംപിനെ കുറിച്ചു തനിക്കു മുന്‍വിധികളൊന്നും ഇല്ലെന്നും പ്രവൃത്തികളില്‍ നിന്നാണ് അദ്ദേഹത്തെ വിലയിരുത്താന്‍ ആഗ്രഹിക്കുന്നതെന്നും മാര്‍പാപ്പ മറ്റൊരു അഭിമുഖസംഭാഷണത്തില്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പു വേളയില്‍ വംശീയതയും കുടിയേറ്റ വിരുദ്ധതയും പ്രകടമാക്കുന്ന ട്രംപിന്‍റെ പ്രസ്താവനകളെ മാര്‍പാപ്പ അപ്പോള്‍ തന്നെ അപലപിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org