ഡോ. കൊച്ചുറാണി ജോസഫിന് ബിഷപ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

ഡോ. കൊച്ചുറാണി ജോസഫിന് ബിഷപ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

കോട്ടയം: 2016-ലെ ഏറ്റവും മികച്ച ലേഖനത്തിനുള്ള ബിഷപ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. കൊച്ചുറാണി ജോസഫിന്‍റെ "കുടുംബബന്ധങ്ങളിലെ സങ്കീര്‍ണതകള്‍" എന്ന കവര്‍സ്റ്റോറി ലേഖനത്തിന് ലഭിച്ചു. കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന അപ്നാദേശ് എന്ന പത്രത്തില്‍ ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന മികച്ച കവര്‍സ്റ്റോറി ലേഖനത്തിന് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്. ഡോ. കൊച്ചുറാണി തൃക്കാക്കര ഭാരതമാതാ കോളേജ് സാമ്പത്തികശാസ്ത്രവിഭാഗം മേധാവിയും സത്യദീപം കോളമിസ്റ്റുമാണ്.

ക്രിസ്ത്വാനുഭവ യോഗാധ്യാനം

കാലടി: കാലടി എംസിബിഎസ്, ദിവ്യകാരുണ്യ ധ്യാനകേന്ദ്രത്തില്‍ ഫെബ്രുവരി 12 മുതല്‍ 16 വരെ ക്രിസ്ത്വാനുഭവ യോഗാധ്യാനം നടക്കുന്നു. ഭാരതത്തിന്‍റെ ആത്മീയസാധനയായ യോഗയിലൂടെ നമ്മുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കി, വിശുദ്ധിയോടെ ക്രൈസ്തവ ആത്മീയത കാത്തുസൂക്ഷി ച്ചു ജീവിക്കാന്‍ ഒരുവനെ പര്യാപ്തനാക്കുന്നതാണ് ഈ ധ്യാനം. പച്ചക്കറികളും പഴവര്‍ഗങ്ങളുമടങ്ങിയ യോഗക്രമ ഭക്ഷണത്തോടൊപ്പം യോഗാപരിശീലനവും നിശ്ശബ്ദതയും മെഡിറ്റേഷനും പ്രാണായാമവും ഈ ധ്യാനത്തിന്‍റെ സവിശേഷതകളാണ്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447913526 എന്ന നമ്പറില്‍ വിളിച്ചു പേരു രജിസ്റ്റര്‍ ചെയ്യണം.

വ്രതവാഗ്ദാന ജൂബിലി ആഘോഷം

കൊച്ചി: മനയാനിക്കല്‍ കുടുംബത്തിലെ രണ്ടു സഹോദരികളുടെ വ്രതവാഗ്ദാന 50-ാം ജൂബിലി 5.1.2017-ല്‍ ആഘോഷിച്ചു. ജൂബിലിയോടനുബന്ധിച്ചുള്ള വി. കുര്‍ബാന കാരിക്കാമുറി സെന്‍റ് ജോസഫ് ദേവാലയത്തില്‍ നടന്നു. സി. ജര്‍മയിന്‍ കൃഷ്ണനഗര്‍ – സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമാണ്. 1962-ല്‍ സഭാവസ്ത്രം സ്വീകരിച്ച സി. ജര്‍മയിന്‍ ജാദാവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ബിഫാം ബിരുദം നേടിയതിനുശേഷം ബംഗാളിലെ വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും ആതുരസേവനം നടത്തി. ഇളയസഹോദരിയായ സി. ഗാര്‍സിയ 1964-ല്‍ ധര്‍മഗിരി മെഡിക്കല്‍ മിഷന്‍ സഭയില്‍ സഭാവസ്ത്രം സ്വകരിച്ചു. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നിന്നും നഴ്സിങ്ങ് പാസ്സായ സി. ഗാര്‍സിയ കേരളത്തിലെ വിവിധ കത്തോലിക്കാ ആശുപത്രികളില്‍ ആതുരസേവനം നടത്തി. ഇപ്പോള്‍ പോത്താനിക്കാട് സെന്‍റ് തോമസ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാ. തട്ടില്‍ സിഎംഐ, അഡ്വ. തോമസ് എബ്രാഹം, ധര്‍മദന്‍, ഡിജോ കാപ്പന്‍, ജെയിംസ് വടക്കന്‍ എന്നി വര്‍ പ്രസംഗിച്ചു.

ജൂബിലി ആര്‍ച്ച് ശിലാസ്ഥാപനം

പെരുമാനൂര്‍: സെന്‍റ് ജോര്‍ജ് പള്ളിയുടെ 275-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ജൂബിലി ആര്‍ച്ചിന്‍റെ ശിലാസ്ഥാപനാശീര്‍വാദം മോണ്‍. ജോണ്‍ ബോസ്കോ പനക്കല്‍ നിര്‍വഹിച്ചു. സഹ വികാരി ഫാ. ലിജോ ഓടത്തക്കല്‍, സ്റ്റെല്ലാ വര്‍ഗീസ് പുളിക്കല്‍, ഡോ.തോമസ് പുളിക്കല്‍, പി.വി. ആന്‍റണി, ഹൈബി ഈഡന്‍ എം എല്‍ എ, കെ.എക്സ് ഫ്രാന്‍സിസ്, കേന്ദ്രസമിതി ലീഡര്‍ ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍, പാരീഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് തദ്ദേവൂസ് തുണ്ടിപ്പറമ്പില്‍, ഷാജന്‍ വില്ലനശ്ശേരി, ജെറി കെ. ജെറാള്‍ഡ്, പോള്‍ സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാസാദ്യ വെള്ളിയാചരണം

അങ്കമാലി: വി. കുരിശിന്‍റെ നാമധേയത്തിലുള്ള മഞ്ഞപ്ര ഹോളി ക്രോസ് ഫെറോനാ ദേവാലയത്തില്‍ (മാര്‍ സ്ലീവാ ഫൊറോനാപള്ളി) എല്ലാ മാസവും ആദ്യവെള്ളിയാഴ്ചയാചരണം ആരംഭിച്ചു. രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ആദ്യവള്ളിയാഴ്ചയാചരണം. ജപമാല, വചനപ്രഘോഷണം, വി. കുര്‍ബാന, ആരാധന, കുമ്പസാരം, കൗണ്‍സലിങ്ങ്, വിശ്വാസികള്‍ക്കു നേര്‍ച്ചഭക്ഷണം എന്നിവയുണ്ടാകും. ഫൊറോനാ വികാരി ഫാ. ജോബ് കൂട്ടുങ്കല്‍, സഹവികാരിമാരായ ഫാ. ജിന്‍റോ പടയാട്ടില്‍, ഫാ. ലിജോ വടക്കേമുറി എന്നിവര്‍ നേതൃത്വം നല്കുന്നു.

തിരുനാള്‍

കോടുശ്ശേരി: സെന്‍റ് ജോസഫ് പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെയും വി. സെബസ്ത്യാനോസിന്‍റെയും പരി. കന്യാമറിയത്തിന്‍റെയും തിരുനാളിന് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കൊടി ഉയര്‍ത്തുന്നു

അവാര്‍ഡ് സമ്മാനിച്ചു

കൊച്ചി: മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ഫാ. തോമസ് തൈത്തോട്ടത്തിലിന്‍റെ പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച സാമൂഹ്യപ്രവര്‍ത്തകനു ന ല്കുന്ന ഫാ. തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് കെസിബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോളിനു മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മാനിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.
അവാര്‍ഡുദാന സമ്മേളനം രാഷ്ട്രദീപിക ചെയര്‍മാനും ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാളുമായ മോണ്‍. റവ. ഡോ. മാണി പുതിയിടം ഉദ്ഘാടനം ചെ യ്തു. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമ സ് തൈത്തോട്ടം ആമുഖപ്രഭാഷണം നടത്തി. ജോസഫ് കെ. നെല്ലുവേലി, ജോയി ജോസഫ് പുതിയാമഠം, ടി.ജെ. കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org