തകര്‍ന്ന റോഡിന്‍റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണം: കത്തോലിക്ക കോണ്‍ഗ്രസ്

പുത്തന്‍പീടിക: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കു ന്ന എടിസി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് എംഎല്‍എയ്ക്ക് സമര്‍പ്പിച്ച ഭീമ ഹര്‍ജിക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് ഭീമ ഹര്‍ജി സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി കത്തോലിക്ക കോണ്‍ഗ്രസ് പുത്തന്‍പീടിക യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഒപ്പുശേഖരണത്തിന്‍റെ ഉദ് ഘാടനം ഇടവക ഡയറക്ടര്‍ ഫാ. ഡേവീസ് കണ്ണമ്പുഴ നിര്‍വ്വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസി ഡന്‍റ് ആന്‍റോ തൊറയന്‍ അധ്യക്ഷത വഹിച്ച യോഗ ത്തില്‍ അസി. ഡയറക്ടര്‍ ഫാ. ജിക്സന്‍ മാളോക്കാരന്‍, കൈക്കാരന്‍ സെബാസ്റ്റ്യന്‍ ചിറയത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാജു മാളിയേക്കല്‍ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ സെബി വെള്ളാട്ടുകര, ജോബി സി. എന്‍, അലക്സ് എ.വി, മിനി ആന്‍റോ, ഷാലി ഫ്രാന്‍സിസ്, ജിമ്മി മണ്ടില്‍, ജിന്‍സി ജോ സഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org