ദുരന്തബാധിതര്‍ക്ക് സാന്ത്വനം

ദുരന്തബാധിതര്‍ക്ക് സാന്ത്വനം

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിച്ചവര്‍ക്ക് സഹായ ഹസ്തവുമായി വൈപ്പിന്‍ പുത്തന്‍കടപ്പുറത്ത് എത്തി. നിരവധി പേര്‍ക്ക് പലവിധ ഭക്ഷ്യ ധാന്യങ്ങളടങ്ങിയ പുതുവര്‍ഷ കിറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങ് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. ഇ.എസ്.എസ്.എസ് ഡയറക്ടര്‍ റവ.ഫാ.ആന്‍റണി റഫേല്‍ കൊമരംചാത്ത്, അസി. ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി, കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്, ഇടവക വികാരി ഫാ. ആന്‍റണി തോപ്പില്‍, കേന്ദ്ര സമിതി പ്രസിഡന്‍റ് ജയിംസ് കുറുപ്പശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org