‘ദ പോപ്’ : ബെനഡിക്ട്, ഫ്രാന്‍സിസ് പാപ്പാമാര്‍ കഥാപാത്രങ്ങളാകുന്ന നാടകം അരങ്ങിലെത്തി

‘ദ പോപ്’ : ബെനഡിക്ട്, ഫ്രാന്‍സിസ് പാപ്പാമാര്‍ കഥാപാത്രങ്ങളാകുന്ന നാടകം അരങ്ങിലെത്തി

വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും മുഖ്യകഥാപാത്രങ്ങളാകുന്ന നാടകം ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടന്‍ തിയേറ്ററില്‍ മൂന്നു ആഴ്ച അരങ്ങേറി. ബെനഡിക്ട് പതിനാറാമന്‍റെ സ്ഥാനത്യാഗവും തുടര്‍ന്നുള്ള ഫ്രാന്‍സിസ് പാപ്പായുടെ തിരഞ്ഞെടുപ്പുമാണ് നാടകത്തിന്‍റെ മുഖ്യപ്രമേയം. ന്യൂസിന്‍റ് സ്വദേശിയും വിഖ്യാത ഹോളിവുഡ് തിരക്കഥാകൃത്തുമായ ആന്‍റണി മക് കാര്‍ട്ടനാണു നാടകം രചിച്ചത്. സ്റ്റീഫന്‍ ഹോക്കിംഗ്, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ബ്രിട്ടീഷ് ഗായകന്‍ ഫ്രെഡി മെര്‍ക്കുറി തുടങ്ങിയരെ കുറിച്ചുള്ള ജീവചരിത്രസിനിമകളുടെ രചയിതാവാണ് അദ്ദേഹം. 20 വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം ആദ്യമെഴുതുന്ന നാടകമാണ് ദ പോപ്. ബെനഡിക്ടും ഫ്രാന്‍സിസും തമ്മിലുള്ള വ്യക്തിബന്ധവും ഇരുവരുടെയും ആശയലോകങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യവും നാടകത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. നാടകത്തില്‍ ആന്‍റണ്‍ ലെസ്സര്‍ ബെനഡിക്ട് പതിനാറാമനായും നിക്കോളാസ് വുഡെന്‍സന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയായും അഭിനയിച്ചു.

നാടകം കൂടാതെ 'പോപ്: ഫ്രാന്‍സിസും ബെനഡിക്ടും ലോകത്തെ ഞെട്ടിച്ച തീരുമാനവും' എന്ന പേരില്‍ ഒരു പുസ്തകവും ആന്‍റണി മക് കാര്‍ട്ടന്‍ എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തെ ആധാരമാക്കി ഒരു ദ പോപ് എന്ന പേരില്‍ തന്നെ ഒരു സിനിമയും ഈ വര്‍ഷാവസാനത്തോടെ നെറ്റ് ഫ്ളിക്സില്‍ റിലീസ് ചെയ്യുമെന്നും മക് കാര്‍ട്ടന്‍ അറിയിച്ചു. സിനിമയില്‍ ആന്‍റണി ഹോപ്കിന്‍സ് ബെനഡിക്ട് പാപ്പയായും ജോനാഥന്‍ പ്രൈസ് ഫ്രാന്‍സിസ് പാപ്പയായും അഭിനയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org