നിവര്‍ത്തന പ്രക്ഷോഭത്തിന്‍റെ 85-ാം വാര്‍ഷികം ആചരിച്ചു

നിവര്‍ത്തന പ്രക്ഷോഭത്തിന്‍റെ 85-ാം വാര്‍ഷികം ആചരിച്ചു

സാമൂഹ്യനിര്‍മ്മിതിയില്‍ അധിഷ്ഠിതമായ രാഷ്ട്രം സ്വപ്നം കണ്ട നേതാക്കളാണ് നിവര്‍ത്തനപ്രക്ഷോഭത്തെ നയിച്ചതെന്ന് കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പ്രസ്താവിച്ചു. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന വിഭാഗീയത വാദങ്ങളും നേതാക്കളുടെ തത്ത്വദീക്ഷയില്ലാത്ത പ്രവര്‍ത്തനവും പഴയകാല നേതാക്കളു ടെ യശസ്സ് കൂടുതല്‍ ഉയര്‍ത്തുകയാണ്. ത്യാഗപൂര്‍ണമായ സ്വാതന്ത്ര്യസമരനേതാക്കളുടെ മാതൃകയും നേതൃത്വവും പുതുതലമുറയ്ക്കു കൈമാറാന്‍ പഴയ സമരങ്ങള്‍ ഓര്‍ക്കുന്നത് ഉചിതമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച നിവര്‍ത്തന പ്രക്ഷോഭത്തിന്‍റെ 85-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്.

കെസിഎഫ് പ്രസിഡന്‍റ് ഷാ ജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മഹാത്മഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷ ണം നടത്തി. കെസിബിസി ഡെ പ്യട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ ഗീസ് വള്ളിക്കാട്ട്, എകെസിസി പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍, എം സിഎ പ്രസിഡന്‍റ് മോണ്‍സന്‍ കെ. മാത്യു, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോ മസ്, കെസിബിസി വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍, കെ സിസി ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, അഡ്വ. ലാലുജോണ്‍, സെലിന്‍ സിജോ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org