ഫാ. കളപ്പുരയ്ക്ക് ദേശീയ അവാര്‍ഡ്

ആസ്സാമില്‍ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി യുവജനങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കുവേണ്ടി യത്നിക്കുന്ന സലേഷ്യന്‍ സഭാ വൈദികനായ ഫാ. തോമസ് കളപ്പുരയ്ക്ക് ജ്യുവല്‍ ഓഫ് ഇന്ത്യാ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് സമ്മാനിച്ചു. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍റ് റൂറല്‍ ഡെവലപ്മെന്‍റ് എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപക ഡയറക്ടറാണ് ഫാ. കളപ്പുര. ഡല്‍ഹിയിലെ ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍റ് മാനേജ്മെന്‍റാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിട്ടുള്ളത്. ആസ്സാം മുന്‍ ഗവര്‍ണര്‍ ഡോ. ഭീഷ്മനാരായണ്‍ അവാര്‍ഡുദാനം നിര്‍വഹിച്ചു. തദവസരത്തില്‍ ഫാ. കളപ്പുരയുടെ വിവിധ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ഡല്‍ഹിയിലെ ഇന്ത്യന്‍ സോളിഡാരിറ്റി കൗണ്‍സിലിന്‍റെ വിജയ്രത്തന്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡും സമ്മാനിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org