ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ കെസിബിസി കമ്മീഷന്‍ സെക്രട്ടറി

ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ കെസിബിസി കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍ ചെയര്‍മാനായുള്ള കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെ സെക്രട്ടറിയായും കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പാലാ രൂപതാംഗമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ നിയമിതനായി.
കഴിഞ്ഞ 8 വര്‍ഷക്കാലമായി ലഹരിവിരുദ്ധ പ്രവര്‍ത്ത നരംഗത്ത് സജീവ സാന്നിദ്ധ്യമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഇംഗ്ലണ്ടിലും അമേരിക്കയിലുമായി നിരവധി ഡി-അഡിക്ഷന്‍ പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്. കോട്ടയം റീജണല്‍ ഡയറക്ടര്‍, പാലാ രൂപതാ ഡയറക്ടര്‍, മാങ്ങാനം ട്രാഡ, പാലാ അഡാര്‍ട്ട് ഡി-അഡിക്ഷന്‍ സെന്ററുകളുടെ ഡയറക്ടര്‍, കെ.സി.വൈ.എം. ഡയറക്ടര്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടു ള്ള ഫാ. ജേക്കബ് വെള്ളമരുതുങ്കലിന്റെ കാലഘട്ടത്തിലാണ് അഡാര്‍ട്ട് ഡി-അഡിക്ഷന്‍ സെന്ററിന് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഫാ. ടി.ജെ. ആന്റണിയുടെ ഒഴിവി ലേക്കാണ് ഫാ. വെള്ളമരുതുങ്കല്‍ നിയമിതനായിട്ടുള്ളത്. പാലാരിവട്ടം പി.ഒ.സി.യില്‍ വച്ച് നടന്ന സംസ്ഥാനസമിതി യോഗത്തില്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org