ഫാ.ഹാമെലിന്റെ നാമകരണപ്രക്രിയ ആരംഭിച്ചേക്കും

ഫാ.ഹാമെലിന്റെ നാമകരണപ്രക്രിയ ആരംഭിച്ചേക്കും

ഫ്രാന്‍സില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ ഫാ. ഷാക് ഹാമെലിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ അദ്ദേഹത്തിന്റെ രൂപതയായ റൂവെന്‍ ആര്‍ച്ചുബിഷപ് ഡൊമിനിക്ലെ ബ്രൂണ്‍ ആലോചിക്കുന്നു. മരണശേഷം അഞ്ചു വര്‍ഷം കഴിയുമ്പോഴാണ് നാമകരണനടപടികള്‍ ആരംഭിക്കേണ്ടതെന്നാണു സഭാനിയമം. ഫാ. ഹാമെലിന്റെ കാര്യത്തില്‍ ഇതിനു ഇളവു നേടാനാണ് രൂപതാധികൃതരുടെ നീക്കം. അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിനിടെ കൊല്ലപ്പെട്ട ഫാ.ഹാമെലിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കാനാണ് സഭ ആഗ്രഹിക്കുന്നത്. രക്തസാക്ഷിത്വം സഭ ഔദ്യോഗികമായി അംഗീകരിച്ചാല്‍ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും. ഇതിനു ഈ വ്യക്തിയുടെ മാദ്ധ്യസ്ഥത്താല്‍ അത്ഭുതം നടന്നുവെന്നു തെളിയിക്കപ്പെടേണ്ടതില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org