ഫിലിപ്പീന്‍സിലെ മയക്കു മരുന്നുവേട്ട: അന്യായ അക്രമങ്ങള്‍ക്കെതിരെ സഭ

മയക്കുമരുന്നിനെതിരെ പ്രസിഡന്റ് റൊഡ്രിഗോ ഡ്യുവര്‍ട്ടെ നടത്തുന്ന ശക്തമായ പോരാട്ടത്തിന്റെ ഭാഗമായി നടക്കുന്ന കൂട്ടക്കൊലകളെ കത്തോലിക്കാ മെത്രാന്‍ സംഘം വിമര്‍ശിച്ചു. കീഴടങ്ങാന്‍ മടിക്കുന്ന മയക്കുമരുന്നിടപാടുകാരെയെല്ലാം വെടിവെച്ചുകൊല്ലുകയാണെന്ന വാര്‍ത്ത അലോസരപ്പെടുത്തുന്നതാണെന്നു മെത്രാന്മാര്‍ വ്യക്തമാക്കി. മയക്കുമരുന്നിടപാടുകാര്‍ക്കു വധശിക്ഷ നല്‍കുമെന്നു വാഗ്ദാനം ചെയ്താണ് പ്രസിഡന്റ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. എന്നാല്‍, വിചാരണയൊന്നുമില്ലാതെ പോലീസിനു സംശയം തോന്നുന്നവരെയെല്ലാം വെടിവച്ചുകൊല്ലുന്ന അരാജകത്വത്തിലേയ്ക്ക് ഈ നയം മാറിയിട്ടുണ്ടെന്ന വിമര്‍ശനം ഉയരുന്നു. രാജ്യത്തു നിയമസമാധാനം നിലനിറുത്തുകയാണാവശ്യമെന്നു മെത്രാന്മാര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org