ഫ്രാന്‍സിസ് മാര്‍പാപ്പ അസ്സീസിയിലേയ്ക്കു സ്വകാര്യ സന്ദര്‍ശനം നടത്തും

ഫ്രാന്‍സിസ് മാര്‍പാപ്പ അസ്സീസിയിലേയ്ക്കു സ്വകാര്യ സന്ദര്‍ശനം നടത്തും

വി. ഫ്രാന്‍സിസ് അസ്സീസി നിര്‍മ്മിച്ച പോര്‍സ്യുങ്കള ചാപ്പല്‍ കൂദാശ ചെയ്തതിന്‍റെ എട്ടാം ശതാബ്ദിയാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പ അടു ത്ത മാസം അസ്സീസി സന്ദര്‍ശിക്കും. വ്യക്തിപരമായ നിലയ്ക്കുള്ള ഒരു തീര്‍ത്ഥാടനമായിരിക്കും ഇതെന്നു വത്തിക്കാന്‍ അറിയിച്ചു. 1216 ആഗസ്റ്റ് 1-നു വി. ഫ്രാന്‍സിസിനു പോര്‍ സ്യുങ്കള ചാപ്പലില്‍ വച്ച് യേശുവിന്‍റെയും മാ താവിന്‍റെയും ദര്‍ശനമുണ്ടായെന്നാണു പാരമ്പര്യം. ചാപ്പലില്‍ വന്നു പ്രാര്‍ത്ഥിക്കുന്നവര്‍ ക്കു ദണ്ഡവിമോചനം ലഭിക്കുവാന്‍ ഫ്രാന്‍ സിസ് പ്രാര്‍ത്ഥിക്കുകയും മാര്‍പാപ്പയുടെ അ നുമതിയുണ്ടെങ്കില്‍ അതു ലഭിക്കുമെന്ന് ഉറ പ്പു ലഭിക്കുകയും ചെയ്തു. ഇതേതുടര്‍ന്നു ഹോണോറിയൂസ് മൂന്നാമന്‍ മാര്‍പാപ്പയില്‍ നിന്നു നിര്‍ബന്ധങ്ങളുടെ ഫലമായി ഫ്രാന്‍ സിസ് ഈ അനുമതി നേടിയെടുത്തുവെന്നും പറയപ്പെടുന്നു. വി. ക്ലാരയെ ഫ്രാന്‍സിസ് ഔ ദ്യോഗികമായി സന്യാസത്തിലേയ്ക്കു സ്വീകരിച്ചതും പോര്‍സ്യുങ്കളായില്‍ വച്ചായിരുന്നു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസിന്‍റെ നാമം സ്വീകരിച്ച മാര്‍പാപ്പ അതിനു ശേഷം ഒരു വട്ടം അസ്സീസിയിലെത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org