ബഷീര്‍ അനുസ്മരണം

ബഷീര്‍ അനുസ്മരണം

തലയോലപ്പറമ്പ്: സെന്‍റ് ജോര്‍ജ് ഹൈസ്കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും സാഹിത്യസമാജം ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സ്നേഹത്തിന്‍റെയും കരുണയുടെയും മാതൃക കഥകളില്‍ സന്നിവേശിപ്പിച്ച കഥാകാരനായിരുന്നു ബഷീറെന്നു സി. രാധാകൃഷ്ണന്‍ പറഞ്ഞു. സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, സെന്‍റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജോര്‍ജ് ടി.ജെ., മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org