ബൈബിള്‍ പകര്‍ത്തിയെഴുതി തലയോലപ്പറമ്പ് ഇടവക

ബൈബിള്‍ പകര്‍ത്തിയെഴുതി തലയോലപ്പറമ്പ് ഇടവക

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്‍റ് ജോര്‍ജ് ഇടവക ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു, ബൈബിള്‍ പകര്‍ത്തിയെഴുതിക്കൊണ്ട്. 2014-ല്‍ ഒരു മണിക്കൂര്‍ മുപ്പത്തിനാല് മിനിറ്റുകൊണ്ട് 1264 പേര്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയ നിലവിലെ റിക്കാര്‍ഡാണ് ഞായറാഴ്ച (21-05-2017) തലയോലപ്പറമ്പ് ഇടവക തിരുത്തിക്കുറിച്ചത്. 790 പേര്‍ ഒരു മണിക്കൂര്‍ പന്ത്രണ്ട് മിനിറ്റുകൊണ്ട് കത്തോലിക്കാ ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും ഉള്‍ പ്പെടെ 73 പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതി യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്‍റെ നിലവിലെ റിക്കാര്‍ഡ് തിരുത്തി. പുതിയ തലമുറ ഏറെ ഉത്സാഹത്തോടെയാണ് പങ്കുചേരാന്‍ എത്തിയതെന്നും വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും ബൈബിള്‍ പകര്‍ത്തിയെഴുത്തുകൊണ്ട് സഹായകരമായി എന്ന് വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു.

യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറം (URF) ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ്, റിക്കാര്‍ഡ് ജേതാക്കളും യു.ആര്‍.എഫ്. പ്രതിനിധികളുമായ വി.ടി. ജോളി, അമല്‍ എബി ജോസഫ്, യു. ആര്‍.എഫ്. കേരള റിപ്പോര്‍ട്ടര്‍ ലിജോ ജോര്‍ജ്, ഷൈനി ജോസഫ് എന്നിവര്‍ നിരീക്ഷകരായിരുന്നു. ഫാ. ജിജു വലിയകണ്ടത്തില്‍, ജോസഫ് മണ്ണാര്‍കണ്ടം, ജോര്‍ജ് നാവംകുളങ്ങര, ആന്‍റണി കളമ്പുകാടന്‍, സെബാസ്റ്റ്യന്‍ കെ.ജെ. എന്നിവരും ഇടവകയിലെ മതബോധന വിഭാഗവും നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org