ഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിന് സഭ മുന്നിട്ടിറങ്ങും: കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി

ഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിന് സഭ മുന്നിട്ടിറങ്ങും: കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ഭിന്നശേഷിയുള്ളവരായ നാനാജാതി മതസ്ഥരുടെ സംരക്ഷണത്തിന് സഭ മുന്നിട്ടിറങ്ങുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിവിധ മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ചുകൊണ്ടു തന്നെ ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാനും സഹകരിച്ച് പ്ര വര്‍ത്തിക്കാനുമുള്ള സാഹചര്യമാണ് വിഭാവനം ചെയ്യുന്നത്. ഇതിന് സന്മനസ്സുള്ളവരുടെ പിന്തുണ സ്വീകരിക്കുമെന്നും കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ജീവകാരുണ്യരംഗത്ത് സജീവമായ "ലൌ ആന്‍റ് കെയറി'ന്‍റെ നേതൃത്വത്തില്‍ പാലാരിവട്ടം മദര്‍ തെരേസാ നഗറില്‍ സംഘടിപ്പിച്ച ഭിന്നശേഷിയുള്ളവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സായി സമന്വയ പ്രസിഡന്‍റ് പ്രൊഫ. എന്‍.ആര്‍. മേനോന്‍ അദ്ധ്യക്ഷനായിരുന്നു. കാഴ്ച കേള്‍വി വൈകല്യമുള്ളവര്‍, ഓട്ടിസം പോലുള്ള രോഗം ബാധിച്ചവര്‍, ശാരീരിക ക്ലേശമുള്ളവര്‍, മാനസിക വൈകല്യം ബാധിച്ചവര്‍, സംസാരശേഷിയി ല്ലാത്തവര്‍, വിധവകള്‍, വിഭാര്യര്‍, കിടപ്പുരോഗികള്‍, ട്രാന്‍സ്ജെന്‍ഡര്‍, കുടുംബങ്ങളില്ലാതെ ഒറ്റയായി കഴിയുന്നവര്‍ തുടങ്ങി സമൂഹത്തിലെ പല തരത്തിലുള്ള വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും, ഇവരെ സംരക്ഷിക്കുന്ന വിവിധ കേന്ദ്രങ്ങളുടെ ചുമതലക്കാരുമാണ് വേ റിട്ട സന്ദേശവുമായി ഒത്തു ചേര്‍ന്നത്. ആഘോഷങ്ങള്‍ ഇവര്‍ക്ക് അന്യമായിരുന്നു. വീടിന്‍റെയും വിവിധ സംര ക്ഷണ കേന്ദ്രങ്ങളുടെയും നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടിയവര്‍. സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ലൌ ആന്‍റ് കെയര്‍ ഡയറ ക്ടര്‍ സാബു ജോസ് മുഖ്യ പ്രഭാഷണം നടത്തി. സ്നേഹസംഗമം കോഓര്‍ഡിനേറ്ററും ഭിന്നശേഷിക്കാരായ രണ്ടു പെണ്‍കുട്ടികളുടെ പിതാവുമായ ബേബി ചിറ്റിലപ്പിള്ളി, കെ.പി. ദിലീപന്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുവേണ്ടിയുള്ള സഹജ് സ്കൂള്‍ ഡയറക്ടര്‍ വിജയ രാജ മല്ലിക, സിസ്റ്റര്‍ കൊച്ചു ത്രേസ്യ, സിസ്റ്റര്‍ ലിറ്റില്‍ തെരേസ, ജെറിന്‍ ജോസ്, ജോട്ടി കുര്യന്‍, സ്റ്റീഫന്‍ ഫി ഗരാദോ, തോമസുകുട്ടി ജോസഫ്, സിസ്റ്റര്‍ സുധയാ, എല്‍സി സാബു, മിനി ഡേ വിസ് തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. അഡ്വ. ജോസ് വിതയത്തില്‍, അഡ്വ. ലിറ്റോ പാലത്തിങ്കല്‍, റോജന്‍ ചാക്കോ, മഹേഷ്, മാര്‍ ട്ടിന്‍ ന്യൂനസ്, പീറ്റര്‍ കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org