ഭിന്നശേഷിയുള്ളവര്‍ക്ക് സ്വപ്നയാത്രയൊരുക്കി എറണാകുളം ചൈല്‍ഡ് ലൈന്‍ വാര്‍ഷികം

ഭിന്നശേഷിയുള്ളവര്‍ക്ക് സ്വപ്നയാത്രയൊരുക്കി എറണാകുളം ചൈല്‍ഡ് ലൈന്‍ വാര്‍ഷികം

കൊച്ചി: പരിമിതികളുടെ ലോകത്തുള്ളവര്‍ക്ക് പരിധിയില്ലാതെ സ്വപ്നയാത്രയൊരുക്കി എറണാകുളം ചൈല്‍ഡ് ലൈന്‍ വാര്‍ഷികാഘോഷം വേറിട്ടതാക്കി. കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്‍റെയും റയില്‍വേയുടെയും സഹകരണത്തോടെ ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍റെ കീഴില്‍ എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ വെല്‍ഫെയര്‍ സര്‍വീസസിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റയില്‍വേ ചൈല്‍ഡ് ഹെല്‍പ് ഡസ്കിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് പള്ളുരുത്തി രക്ഷാ സ്പെഷ്യല്‍ സ്കൂള്‍, കൂനമ്മാവ് ചാവറ സദന്‍, കുമ്പളം ബഡ്സ് സ്കൂള്‍ എന്നീ സ്പെഷ്യല്‍ സ്കൂളുകളിലെ 92 കുട്ടികള്‍ക്ക് എറണാകുളം മുതല്‍ ആലപ്പുഴ വരെ സൗജന്യ തീവണ്ടി യാത്രയൊരുക്കിയത്. റയില്‍വേ ഏരിയ മാനേജര്‍ നിഥിന്‍ റോബര്‍ട്ട് സ്വപ്നയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

സൗത്ത് റയില്‍വേ സ്റ്റേഷനില്‍ എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി. സൈനയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനം റയില്‍വേ ഏരിയ മാനേജര്‍ നിഥിന്‍ റോബര്‍ട്ട് ഉദ്ഘാടനം ചെയ്തു. ശിശുസംരക്ഷണ ഓഫീസര്‍ കെ.ബി. സൈന അദ്ധ്യക്ഷയായിരുന്നു. ജില്ലാ ശിശു ക്ഷേമ സമിതി അംഗം ഡോ. രഘുനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സഹൃദയ ചൈല്‍ഡ് ഹെല്‍പ് ഡസ്കിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ഷോര്‍ട്ട് ഫിലിമിന്‍റെ പോസ്റ്റര്‍ പ്രകാശനം റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പോസ്റ്റ് കമാന്‍ഡോ ഓഫീസര്‍ ഗണേഷ് നിര്‍വഹിച്ചു. സ്റ്റേഷന്‍ മാനേജര്‍ കെ.പി.ബി. പണിക്കര്‍, ഫാ. ജെന്‍സണ്‍, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഇന്‍സ്പെക്ടര്‍ വി.ടി. ദിലീപ്, ജിതിന്‍ സേവ്യര്‍, മുന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പി. രോഹിത്, ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ഷാനോ ജോസ് എന്നിവര്‍ പ്രസംഗിച്ചു. മാതൃദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'അമ്മയോടൊപ്പം സെല്‍ഫി' മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org