മതബോധനവാര്‍ഷികം നടത്തി

മതബോധനവാര്‍ഷികം നടത്തി

അങ്കമാലി: കവരപ്പറമ്പ് ലിറ്റില്‍ഫ്ളവര്‍ ഇടവകയില്‍ മതബോധനവാര്‍ഷികം ആഘോഷിച്ചു. ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. തോമസ് കരിയില്‍ അദ്ധ്യക്ഷനായിരുന്നു. കുടുംബകൂട്ടായ്മ പി.ഐ. ദേവസിക്കുട്ടി, മദര്‍ സുപ്പീരിയര്‍ സി. ബ്രിജിറ്റ്, ജോണ്‍സണ്‍ പടയാട്ടില്‍, മാര്‍ട്ടിന്‍ പള്ളിപ്പാട്ട്, അനിറ്റ ഗ്രേയ്സ്, ഷെല്‍ജോ പി.എം., ജി.യു. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സാല്‍വിന്‍ ജോണി, സ്വെറ്റ്ലാന ജോബി, നിഖിത സോണി, പൂജ മാര്‍ഗരറ്റ്, മാര്‍ട്ടിന്‍, ഡോണ്‍സ്, ജോജു, ജിനു ജോയി എന്നിവര്‍ക്കു തദവസരത്തില്‍ മെമന്‍റോ നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org