മതസൗഹാര്‍ദ്ദം സ്കൂളില്‍ നിന്നും സമൂഹത്തിലേക്ക് വളരണം: മാത്യൂ മൂലക്കാട്ട്

മതസൗഹാര്‍ദ്ദം സ്കൂളില്‍ നിന്നും സമൂഹത്തിലേക്ക് വളരണം: മാത്യൂ മൂലക്കാട്ട്

കൊച്ചി: മതസൗഹാര്‍ദ്ദം സ്കൂളുകളില്‍ നിന്ന് വി ദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് വളരണമെന്ന് കെ.സി.ബി.സി. ഡയലോഗ് ആന്‍റ് എക്യുമെനിസം ക മ്മീഷന്‍ ചെയര്‍മാന്‍ കോട്ട യം ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട് അഭിപ്രായ പ്പെട്ടു. കമ്മീഷന്‍റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ ആ രംഭിക്കുന്ന മൈത്രീ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ വിമല സെന്‍ട്രല്‍ സ്കൂളില്‍ നിര്‍വ്വഹിച്ചു കൊണ്ടു സം സാരിക്കുകയായിരുന്നു ബി ഷപ്. വിദ്യാര്‍ത്ഥികള്‍ ഒരു കുടുംബമായി വളരുന്ന ഒരു സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ അധ്യാപകരും ര ക്ഷിതാക്കളും സഹകരിക്ക ണമെന്നും മാനവമൈത്രി, മതമൈത്രി, ഭൂമൈത്രി എന്നിവ പ്രചരിപ്പിക്കുന്ന ക മ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ക്ക് വിദ്യാര്‍ത്ഥികള്‍ പങ്കാ ളികളാവണമെന്നും ബിഷപ് തുടര്‍ന്ന് പറഞ്ഞു. ഡിസിഎല്‍, കെസിഎസ്എല്‍ തു ടങ്ങിയ വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോടും ചേര്‍ന്ന് കൊണ്ടുമാണ് പ്രവര്‍ത്തന ങ്ങള്‍ നടത്തുന്നത്. കമ്മീഷന്‍ സെക്രട്ടറി ഫാ. റോബി കണ്ണന്‍ചിറ സിഎംഐ, ഡി സിഎല്‍ ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സിഎം ഐ, സിഎംസി. മേരിമാതാ പ്രൊവിഷ്യല്‍ സിസ്റ്റര്‍ പ്ര സന്ന സിഎംസി, സിജോ ജോസഫ് പുതുശ്ശേരി, ദേവജിത്ത് റെജി, ഫാ. പോള്‍ മണവാളന്‍, പോള്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org