മദര്‍ തെരേസയുടെ നാമകരണം: കൊല്‍ക്കൊത്തയില്‍ നിന്നു 350 പേര്‍ പങ്കെടുക്കും

വത്തിക്കാനില്‍ സെപ്തംബര്‍ 4-ന് വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കൊല്‍ക്കൊത്തയില്‍ നിന്നു 350 പേര്‍ പങ്കെടുക്കും. വൈദികരും മിഷനറിമാരും അല്മായരുമടങ്ങുന്ന പ്രതിനിധി സംഘമാണ് വത്തിക്കാനിലേക്കു പോകുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ, കൊല്‍ക്കൊത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ, വികാരി ജനറാള്‍ ഡോമിനിക് ഗോമസ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിപുലമായ സംഘമാണ് നാമകരണ ചടങ്ങിനായി വത്തിക്കാനിലെത്തുന്നത്. വത്തിക്കാനില്‍ നടക്കുന്ന നാമകരണ ശുശ്രൂഷകളില്‍ മുഖ്യകാര്‍മികനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം ആര്‍ച്ചുബിഷപ് തോമസ് ഡിസൂസയും അള്‍ത്താരയില്‍ സഹകാര്‍ മികരിലൊരാളാകും എന്ന സൂചനയുണ്ട്. എന്നാല്‍ ഇതേപ്പറ്റി സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും മദര്‍ തെരേസയുടെ നാമകരണ ശുശ്രൂഷയില്‍ പങ്കെടുക്കാനാകുന്നത് വലിയ ബഹുമതിയായാണ് കാണുന്നതെന്നും ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ പറഞ്ഞു. സെ പ്തംബര്‍ 1-ന് വത്തിക്കാനിലേക്കു യാത്രയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org