മനുഷ്യത്വത്തോടും ആര്‍ദ്രതയോടും മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിക്കുക : ആര്‍ച്ച്ബിഷപ് ഡോ.വിന്‍ചെന്‍സൊ പാല്യ

മനുഷ്യത്വത്തോടും ആര്‍ദ്രതയോ ടും കൂടി നാം നമ്മെത്തന്നെ മറ്റുള്ള വര്‍ക്കായി സമര്‍പ്പിക്കണമെന്ന് വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദ മി ഫോര്‍ ലൈഫ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് ഡോ. വിന്‍ചെന്‍സൊ പാല്യ ആഹ്വാനം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെല്‍ത്ത് കണ്‍ വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും രോഗികളോടുമുള്ള സഭയുടെ പരിഗണനയ്ക്കു പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടമാണിത്. ജീവിതവും പ്രവര്‍ത്തനങ്ങളും വഴി പാവപ്പെ ട്ടവരായ അനേകം രോഗികളെ സ ഹായിക്കാനും ശുശ്രൂഷിക്കാനും സഭയുടെ ആതുരശുശ്രൂഷാരംഗത്തുള്ളവര്‍ക്കു കഴിയുന്നത് അഭിമാനകരമാണ്. മനുഷ്യത്വത്തോടും ആര്‍ദ്രതയോ ടും കൂടിയാണു നാം നമ്മെത്തന്നെ മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്നത്. വിശുദ്ധ തോമാശ്ലീഹായാല്‍ സ്ഥാപിതമായ ഭാരതസഭയില്‍ സവിശേഷമായ ഈ സമീപനരീതി സ്വാഭാ വികമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നതാണ് – ആര്‍ച്ച് ബിഷപ് പറഞ്ഞു.

ജീവന്‍റെ ഉത്ഭവം മുതല്‍ അതിന്‍റെ സംരക്ഷണം ക്രിസ്തീയമായ ദൗത്യമാണ്. ജീവന്‍റെ സംസ്കാരത്തിന് ഒരുവിധത്തിലും ആശങ്കകളുണ്ടാവരുത്. സഭയുടെ ആതുരശുശ്രൂഷകളില്‍ പാലിയേറ്റീവ് കെയര്‍ സേവനം കൂടുതല്‍ വ്യാപിപ്പിക്കും. ഭാരതത്തില്‍ ചായ് യുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയറിനു വലിയ പ്രാധാന്യം നല്‍കുന്നുവെ ന്നത് സന്തോഷകരമാണ്. രാജ്യത്തെ ഗ്രാമീണ, അവികസി ത മേഖലകളില്‍ സഭയുടെ ആതുരശുശ്രൂഷാമേഖലയിലുള്ളവര്‍ നടത്തുന്ന നിസ്വാര്‍ഥസേവനം മാതൃകാപരമാ ണെന്നും ആര്‍ച്ച്ബിഷപ് ഡോ. വിന്‍ചെന്‍സൊ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org