മനുഷ്യാ വകാശ സംരക്ഷണമാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം – ഡോ.സെബാസ്റ്റ്യന്‍ പോള്‍

മനുഷ്യാ വകാശ സംരക്ഷണമാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം – ഡോ.സെബാസ്റ്റ്യന്‍ പോള്‍

മാനന്തവാടി: മനുഷ്യാവകാശ സംരക്ഷണമാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്ത നമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ജനനന്മ മുന്‍നിര്‍ത്തി, നിയമവാഴ്ച എല്ലാ തലങ്ങളിലും ഉറപ്പ് വരുത്തിയാല്‍ മാത്രമേ മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങളും മാധ്യമധര്‍മ്മവും എന്ന വിഷയത്തില്‍ റേഡിയോ മാറ്റൊലി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയാ യിരുന്നു അദ്ദേഹം. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രഥമ മാറ്റൊലി മനുഷ്യാവകാശ മാധ്യമ പുരസ്കാരം ഡോ. സെബാസ്റ്റ്യന്‍ പോളില്‍ നിന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ സിനോജ് തോമസ് ഏറ്റുവാങ്ങി. പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുര സ്കാരം. പ്രത്യേകജൂറി പരാമര്‍ശത്തിനുളള ശില്‍പവും പ്രശസ്തിപത്രവും മലനാട് കമ്മ്യൂണിക്കേഷന്‍സ് എക്സിക്യുട്ടീവ് എഡിറ്റര്‍ ഫിറോസ് പി.വി.ക്ക് സമ്മാനിച്ചു. മനുഷ്യാവകാശം സംരക്ഷിക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ചടങ്ങില്‍ മനുഷ്യാവകാശനാളം തെളിയിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

ചടങ്ങില്‍ റേഡിയോ മാ റ്റൊലി മുന്‍ ഡയറക്ടര്‍ ഡോ. ഫാ. തോമസ് ജോസഫ് തേരകം അദ്ധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ സ്വാഗതവും ഗുരുകുലം കോളജ് പ്രിന്‍സിപ്പല്‍ ഷാജന്‍ ജോസ് നന്ദിയും പറഞ്ഞു. മാനന്തവാടി പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് അശോകന്‍ ഒഴക്കോടി, ഫാ. ബിജോ കറുകപ്പളളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 80 വയസ്സിന്‍റെ നിറവിലെത്തിയ മാറ്റൊലിയു ടെ സ്ഥാപകശില്‍പി ഫാ. ജോസഫ് ചിറ്റൂരിനെ മാറ്റൊലി മാനേജിംഗ് കമ്മിറ്റി അംഗം ജോസ് സെബാസ്റ്റ്യന്‍ പൊന്നാടയണിയിച്ചു. മാറ്റൊലി മാധ്യമവിദ്യാഭ്യാസ നിധിക്ക് കൈമാറിയ പുരസ്കാര തുക സിനോജ് തോമസില്‍ നിന്നും മാറ്റൊലി കോര്‍കമ്മിറ്റി അംഗം സിന്ധു ജസ്റ്റിന്‍ ഏറ്റുവാങ്ങി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org