മാനവൈക്യം പടുത്തുയര്‍ത്താന്‍ ഒളിമ്പിക്‌സ് സഹായിക്കട്ടെയെന്നു മാര്‍പാപ്പ

സംസ്‌കാരത്തിലെയും നിറത്തിലെയും മതത്തിലെയും വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവരും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുളള മാനവൈക്യം വാഴുന്ന ഒരു സംസ്‌കാരം പടുത്തുയര്‍ത്താന്‍ ഇപ്രാവശ്യത്തെ ഒളിമ്പിക്‌സിനു കഴിയട്ടെയെന്നു ഫ്രാന്‍ സിസ് മാര്‍പാപ്പ ആശംസിച്ചു. സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന്റെ സമാപനത്തിലാണ് ബ്രസീലില്‍ നടക്കുന്ന ലോക കായികമേളയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടു മാര്‍പാപ്പ ഇതു പറഞ്ഞത്. സുരക്ഷിതവും നീതിനിഷ്ഠവുമായ ഒരു രാജ്യം പടുത്തുയര്‍ത്താന്‍ ഒളിമ്പിക്‌സ് സംഘാടനം ഒരവസരമാക്കണമെ ന്നു ബ്രസീലിയന്‍ ജനതയോടും മാര്‍പാപ്പ നിര്‍ദേശിച്ചു. സമാധാനത്തിനും സഹിഷ്ണുതയ്ക്കും അനുരഞ്ജനത്തിനുമായി ലോകം ദാഹിച്ചുകൊണ്ടിരിക്കെ, ഒളിമ്പിക്‌സിന്റെ ചൈതന്യം അതില്‍ പങ്കെടുക്കുന്നവരെയും കാണികളെയും പ്രചോദിപ്പിക്കട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org