മാര്‍പാപ്പയുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നു കാര്‍ഡി.മ്യുള്ളര്‍

മാര്‍പാപ്പയുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നു കാര്‍ഡി.മ്യുള്ളര്‍

തന്നെ വിശ്വാസകാര്യാലയത്തിന്‍റെ അദ്ധ്യക്ഷസ്ഥാനത്തു നിന്നു നീക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനം തികച്ചും സാധാരണ നടപടിക്രമമാണെന്നും തനിക്കും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുമിടയില്‍ അഭിപ്രായവ്യത്യാസമുള്ളതുകൊണ്ടാണു മാറ്റിയതെന്ന വ്യാഖ്യാനം ശരിയല്ലെന്നും കാര്‍ഡിനല്‍ ജെരാര്‍ദ് മ്യൂള്ളര്‍ പറഞ്ഞു. വത്തിക്കാന്‍ കാര്യാലയങ്ങളിലെ നിയമനം 5 വര്‍ഷത്തേക്കാണ്. തന്‍റെ അഞ്ചു വര്‍ഷം പൂര്‍ത്തിയായി. മുന്‍കാലത്ത് അദ്ധ്യക്ഷന്മാരുടെ കാലാവധികള്‍ നീട്ടി നല്‍കാറുണ്ടായിരുന്നു. ആ പതിവു തിരുത്തുകയാണെന്നും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നവരെ മാറ്റി പു തിയ ആളുകളെ വയ്ക്കുന്ന ശൈലി സ്വീകരിക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ മുമ്പു പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള ആദ്യത്തെ മാറ്റം തന്‍റേതായി എന്നു മാത്രമേയുള്ളൂ – കാര്‍ഡിനല്‍ മ്യുള്ളര്‍ വിശദീകരിച്ചു. അക്കാദമികമായ ജോലികളും കാര്‍ഡിനല്‍ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വങ്ങളും അജപാലനസേവനങ്ങളും നിര്‍വഹിച്ചുകൊണ്ട് വത്തിക്കാനില്‍ തന്നെ തുടരുമെന്ന് 69 കാരനായ കാര്‍ഡിനല്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org