മാവിന്‍തൈ വിതരണം

വാടാനപ്പള്ളി: സെന്‍റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവകക്കാര്‍ക്കു പുതുവത്സര സമ്മാനമായി ഓസ്സാനാം മാവിന്‍തൈകള്‍ വിതരണം ചെയ്തു. ഇടവകയിലെ സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി യിലെ ഒരംഗത്തിന്‍റെ വിവാഹരജത ജൂബിലിയോടനുബന്ധിച്ചു സ്പോണ്‍സര്‍ ചെയ്തതാണ് ഈ മാവിന്‍ തൈകള്‍. കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതും നാലാം വര്‍ഷം ഫലം തരുന്നതുമായ ഈ മാവിന്‍തൈകള്‍ പട്ടാമ്പി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തതാണ്. സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഓസ്സാനാം മാവിന്‍തൈ വിതരണം വാടാ നപ്പള്ളി പള്ളി വികാരി ഫാ. ജോജു പൊറത്തൂര്‍, ഇടവക ട്രസ്റ്റിമാരായ എം.ടി. ഫ്രാന്‍സിസ്, കെ.എ. ഫ്രെ ഡി എന്നിവര്‍ക്കു മാവിന്‍തൈകള്‍ നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ് അഡ്വ. പി.എഫ്. ജോയി, സെക്രട്ടറി പി.വി. ലോറന്‍സ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org