മിഷനറികളുടെ ധന്യസ്മരണയില്‍ കണ്ണൂര്‍ രൂപതാ പ്രേഷിതസംഗമം

കണ്ണൂര്‍: ഉത്തരമലബാറിലെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ട മിഷനറികളുടെ ധന്യസ്മരണയില്‍ കണ്ണൂര്‍ രൂപതാ പ്രേഷിതസംഗമം നടത്തി. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കണ്ണൂര്‍ സന്ദര്‍ശിച്ചതിന്‍റെ 475-ാം വാര്‍ഷികവും ഫാ. പീറ്റര്‍ കയ്റോണി ചിറക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികവുമാണ് രൂപത പ്രേഷിതസംഗമമായി ആഘോഷിച്ചത്.

സെന്‍റ് ആഞ്ചലോ കോട്ടയിലെ സെന്‍റ് ജയിംസ് ചാപ്പലില്‍ നിന്നാരംഭിച്ച പ്രേഷിതറാലിക്ക് കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതല വിശ്വാസദീപം തെളിച്ചു. റാലി പി.കെ. ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്തു. രൂപതയുടെ പ്രേഷിത ദൗത്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ വൈദികരുടെ ശവകുടീരങ്ങളില്‍ നിന്നാരംഭിച്ച പ്രേഷിതറാലികള്‍ വൈകീട്ടു കണ്ണൂരിലെത്തി. താവത്ത് ഫാ. പീറ്റര്‍ കയ്റോണിയുടെയും കോളയാട് ഫാ. പോള്‍ റൊസാരിയോയുടെയും കൊട്ടുകപ്പാറയില്‍ ഫാ. ജോസഫ് ടഫ്റേലിന്‍റെയും ഏഴിമലയില്‍ ഫാ. ജയിംസ് മൊന്തനാരിയിലിന്‍റെയും പരിയാരത്ത് ഫാ. ലീനസ് മരിയ സുക്കോളിന്‍റെയും ശവകുടീരങ്ങള്‍ക്കു സമീപത്തു നിന്നാരംഭിച്ച പ്രേഷിതറാലികളും മാട്ടൂല്‍, പിലാത്തറ എന്നിവിടങ്ങളില്‍ നിന്നുള്ള റാലികളും കണ്ണൂര്‍ സെന്‍റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ സംഗമിച്ചു. ഇവിടെ നിന്നാരംഭിച്ച സംയുക്തറാലി ബര്‍ണാശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ സമാപിച്ചു.

തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സുവിശേഷ സന്ദേശം നല്‍കി. കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂ പത സഹായ മെത്രാന്‍ ജോ സഫ് പണ്ടാരശ്ശേരില്‍, തലശ്ശേരി അതിരൂപതാ നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡോ. ജോസഫ് പാംപ്ലാനി, ബാലസുര്‍ രൂപതാ ബിഷപ് ഡോ.സൈമണ്‍ കായിപ്പുറം എന്നിവര്‍ സഹകാര്‍മികരായി.

വല്ലാര്‍പാടത്തു നടന്ന മിഷന്‍ കോണ്‍ഗ്രസില്‍ വത്തിക്കാന്‍ പ്രതിനിധി കൈമാറിയ മിഷന്‍ കുരിശ് ബിസിസി ഡയറക്ടര്‍ ഫാ. ഷാജു ആന്‍റ ണി, ആല്‍ഫ്രഡ് സെല്‍വരാജ് എന്നിവര്‍ ചേര്‍ന്നു കത്തീ ഡ്രല്‍ വികാരി മോണ്‍. ആന്‍റണി പയസിനു കൈമാറി. മോണ്‍. ജോസഫ് പാംപ്ലാനിയെ മോണ്‍. ദേവസി ഈരത്തറ ആദരിച്ചു.

പ്രേഷിതറാലിക്ക് വികാരി ജനറല്‍മാരായ മോണ്‍. ദേവസി ഈരത്തറ, മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, രൂപതാ പ്രസിഡന്‍റ് രതീഷ് ആന്‍റണി, ഫാ. ഷിജോ എബ്രഹാം, ഫാ. ഡൊമിനിക് മാട ത്താനിയില്‍. സിസ്റ്റര്‍ ലൂസി ജോര്‍ജ്, സിസ്റ്റര്‍ വീണ, സിസ്റ്റര്‍ ആനി, സിസ്റ്റര്‍ സീനിയേല, കെ.ബി. സൈമണ്‍, ഗോഡ്സണ്‍ ഡിക്രൂസ്, ബാ ബു കാഞ്ഞങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org