അങ്കമാലി: പുണ്യചരിതനും 30 വര്‍ഷക്കാലം വടവാതൂര്‍ സെമിനാരിയിലെ സ്പിരിച്വല്‍ ഫാദറും വിവിധ സന്ന്യാസസമൂഹങ്ങളുടെ ഗുരുവും ആദ്ധ്യാത്മിക ആചാര്യനും ഗ്രന്ഥകാരനുമായിരുന്ന മോണ്‍. മാത്യു മങ്കുഴിക്കരിയുടെ പേരില്‍ നല്കുന്ന മോണ്‍. മങ്കുഴിക്കരി ആത്മവിദ്യാ അവാര്‍ഡിനു പരിഗണിക്കേണ്ട 2016-ല്‍ പ്രസിദ്ധീകൃതമായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ രണ്ടു കോപ്പികള്‍ വീതം 15.2.2017-നു മുമ്പായി റവ. ഡോ. ചെറിയാന് കുനിയന്തോടത്ത് സിഎംഐ, പ്രി യോര്‍, ക്രൈസ്റ്റ് കിംഗ് മൊണാസ്ട്രി, കറുകുറ്റി പി.ഒ. പിന് 683 576, എറണാകുളം, കേരള എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. ഫോണ്‍: 9388844524, 9746027270. 10,001 രൂപയും ഫലകവും അടങ്ങുന്നതാണു മോണ്‍. മങ്കുഴിക്കരി ആത്മവിദ്യാ അവാര്‍ഡ്.