റവ. ഡോ. ജോസ് ചിറമേല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്‍റ്

റവ. ഡോ. ജോസ് ചിറമേല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്‍റ്

ഓറിയന്‍റല്‍ കാനന്‍ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റായി റവ.ഡോ. ജോസ് ചിറമേല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം – അങ്കമാലി അതിരൂപതാംഗമായ ഇദ്ദേഹം, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കോടതിയുടെ അധ്യക്ഷനും സഭയുടെ പോസ്റ്റുലേറ്റര്‍ ജനറലുമാണ്. മറ്റു ഭാരവാഹികള്‍: റവ. ഡോ. വര്‍ഗീസ് മനയ്ക്കലേറ്റ് – വൈസ് പ്രസിഡന്‍റ്, റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ – ജനറല്‍ സെക്രട്ടറി, ഫാ. ജോണ്‍സണ്‍ മാനാടന്‍ – ട്രഷറര്‍, റവ. ഡോ. ജെയിംസ് പാമ്പാറ, റവ. ഡോ. തോമസ് കുഴിയിനാപുറത്ത്, സിസ്റ്റര്‍ ബ്ലെസി – കമ്മിറ്റി അംഗങ്ങള്‍. കാനന്‍ ലോ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. നീതിനിര്‍വഹണത്തിന്‍റെ അന്തഃസത്ത കാരുണ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു കാനന്‍ നിയമവിദഗ്ദ്ധര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org