റഷ്യ: ഭീകരതാവിരുദ്ധനിയമം മതവിരുദ്ധവുമാകുന്നു

റഷ്യയില്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഒപ്പു വച്ച് പുതിയൊരു നിയമം കഴിഞ്ഞ മാസമൊടുവില്‍ പ്രാബല്യത്തിലായി. ഭീകരപ്രവര്‍ത്തനത്തിനെതിരായ നിയമമായാണ് ഇതു വിഭാവനം ചെയ്തിട്ടുള്ളതെങ്കിലും ഫലത്തില്‍ മിഷണറി പ്രവര്‍ത്തനത്തിനെതിരായ നിയമമായി ഇതു മാറുമെന്ന് സഭാപ്രവര്‍ത്തകര്‍ പറയുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ ഭരണകൂടത്തിനു സൗകര്യമൊരുക്കുന്നതാണ് നിയമം. പക്ഷേ, ഇനി മുതല്‍ റഷ്യയില്‍ പ്രവര്‍ത്തിക്കുന്നതിനു മിഷണറിമാര്‍ക്ക് പ്രത്യേക അനുമതികള്‍ വേണം. പള്ളികളായി നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്ത സ്ഥലങ്ങളില്‍ ആരാധനയോ മറ്റു മതപരമായ പ്രവര്‍ത്തനങ്ങളോ അനുവദിക്കുകയില്ല. പള്ളികളിലല്ലാതെ വീടുകളിലും മറ്റും ഒന്നിച്ചു ചേര്‍ന്നിരുന്ന പെന്തക്കോസ്തു സഭാവിഭാഗങ്ങളെയെല്ലാം ഇതു പ്രതികൂലമായി ബാധിക്കും. ഭൂരിപക്ഷമുള്ള പരമ്പരാഗതമായ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയെ പരോക്ഷമായി സഹായിക്കുന്നതുമാണ് നിയമം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org