റിപ്പബ്ലിക്ക് ദിനത്തില്‍ ആസാമില്‍ വൈദികന് ആദരം

റിപ്പബ്ലിക്ക് ദിനത്തില്‍ ആസാമില്‍ വൈദികന് ആദരം

ഗോത്രവര്‍ഗ സംസ്കാര പ്രോത്സാഹനത്തിന്‍റെ പേരിലും യുവജനങ്ങള്‍ക്കിടയില്‍ നടത്തിവരുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പേരിലും ആസാമില്‍ വൈദികനെ ആദരിച്ചു. സലേഷ്യന്‍ സഭാംഗമായ ഫാ. കെ.എ. തോമസിനെയാണ് റിപ്പബ്ലിക് ദിനത്തില്‍ ജോര്‍ഹാട്ട് ജില്ലാ ഭരണകൂടം പുരസ്കാരം നല്‍കി ആദരിച്ചത്. സാംസ്കാരിക വകുപ്പിന്‍റെ പുരസ്കാരം ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ വീരേന്ദ്ര മിത്തല്‍ ഐഎഎസ്, ഫാ. തോമസിനു നല്‍കി. സാംസ്കാരിക രംഗത്തെ ഫാ. തോമസിന്‍റെ സംഭാവനകളെ മാനിച്ചാണ് പുരസ്കാര സമര്‍പ്പണം നടത്തുന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍റ് റൂറല്‍ ഡവലപ്മെന്‍റിന്‍റെ ഡയറക്ടറാണ് ഫാ. കെ.എ. തോമസ്. ഗോത്ര സംസ്കാര പ്രോത്സാഹനത്തിനു പുറമെ വിവിധങ്ങളായ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണു ഫാ. തോമസ്. യുവജനക്ഷേമം, ഗ്രാമീണ സ്ത്രീ ശക്തീകരണം, വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാത്ത കുട്ടികളുടെ പുനരുദ്ധാരണം തുടങ്ങി വിവിധ തലങ്ങളില്‍ അദ്ദേഹം ആസാമില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് അനുഷ്ഠിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org