വത്തിക്കാന്‍ – ഇസ്രായേല്‍ കമ്മീഷന്‍ യോഗം ചേര്‍ന്നു

വത്തിക്കാന്‍-ഇസ്രായേല്‍ ഉഭയകക്ഷി കമ്മിഷന്‍ ജറുസലെമില്‍ യോഗം ചേര്‍ന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണ പ്രക്രിയ ആലോചനാപൂര്‍വകമായും സൃഷ്ടിപരമായും മുന്നോട്ടു കൊണ്ടുപോകുന്നതിനായിരുന്നു യോഗമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 1993-ല്‍ ഇരു രാജ്യങ്ങളും ചേര്‍ന്നു രൂപീകരിച്ച അടിസ്ഥാന ധാരണയിലെ വ്യവസ്ഥ പ്രകാരമാ ണ് ഉഭയകക്ഷി കമ്മീഷന്‍റെ യോഗങ്ങള്‍ ക്രമമായി നടത്തിവരുന്നത്. കത്തോലിക്കാസഭയ്ക്ക് ഇസ്രായേലിലുള്ള നിയമപരമായ പദവി, സാമ്പത്തിക കാര്യങ്ങള്‍ മുതലായവയാണ് സംഭാഷണവിഷയങ്ങളാകുന്നത്. ഇസ്രായേല്‍ മേഖലാ സഹകരണമന്ത്രി സാച്ചി ഹനെഗ്ബിയും വത്തിക്കാന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി മോണ്‍.അന്‍റോയിന്‍ കാമിലേരിയും സംഭാഷണത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംഭാഷണത്തിന്‍റെ അടു ത്ത ഘട്ടം മാര്‍ച്ചില്‍ വത്തിക്കാനില്‍ വച്ചായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org