വത്തിക്കാന്‍ മ്യൂസിയങ്ങള്‍ക്കു പുതിയ മള്‍ട്ടി മീഡിയ വെബ്സൈറ്റ്

വത്തിക്കാന്‍ മ്യൂസിയങ്ങള്‍ക്കു പുതിയ മള്‍ട്ടി മീഡിയ വെബ്സൈറ്റ്

വത്തിക്കാന്‍ മ്യൂസിയത്തിലെ പ്രധാന കാഴ്ചകളും വിവരങ്ങളും ലോകമെങ്ങുമുള്ളവര്‍ക്ക് അവരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പുതിയ സംരംഭത്തിനു വത്തിക്കാന്‍ തുടക്കം കുറിച്ചു. വത്തിക്കാന്‍ മ്യൂസിയങ്ങളുടെ മള്‍ട്ടി മീഡിയ വെബ് സൈറ്റ്, മ്യൂസിയം മേധാവിയായ ബാര്‍ബര ജറ്റ അവതരിപ്പിച്ചു. ഇംഗ്ലീഷിനു പുറമെ ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍ ഭാഷകളില്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ ലഭ്യമായിരിക്കും. ആയിരകണക്കിനു ചിത്രങ്ങള്‍ക്കു പുറമെ അമ്പതിലേറെ വീഡിയോകളും സൈറ്റിലുണ്ട്. വത്തിക്കാന്‍ മ്യൂസിയങ്ങളിലൂടെ സൂക്ഷ്മപര്യടനം നടത്തുന്നതിനും അവസരമുണ്ടായിരിക്കും. മൂന്നു വര്‍ഷമായി ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. ഇതൊരു തുടര്‍പ്രക്രിയ ആണെന്നും കൂടുതല്‍ ചിത്രങ്ങളും ദൃശ്യങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അവര്‍ അറിയിച്ചു. 20,000 വ സ്തുക്കളാണ് ഇപ്പോള്‍ വത്തിക്കാന്‍ മ്യൂസിയങ്ങളില്‍ ആകെ പ്രദര്‍ശനത്തിനുള്ളത്. എന്നാല്‍ രണ്ടു ലക്ഷത്തോളം കലാവസ്തുക്കള്‍ വത്തിക്കാനിലുണ്ട്. അവ പല സ്ഥലങ്ങളിലായി നിലവറകളിലും മറ്റും സൂക്ഷിച്ചിരിക്കുകയാണ്. അവ കൂടി വെബ്സൈറ്റില്‍ പഠന ഗവേഷണങ്ങള്‍ക്കായി ലഭ്യമാക്കുകയാണു ലക്ഷ്യം. കലയെ സംഭാഷണത്തിനും മുഖാഭിമുഖത്തിനുമുള്ള അവസരമായി ഉപയോഗിക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തിയുള്ള വത്തിക്കാന്‍റെ സാംസ്കാരിക നയതന്ത്രത്തിന്‍റെ ഭാഗമാണ് മ്യൂസിയങ്ങളുടെ വെബ്സൈറ്റ് എന്നു വത്തിക്കാന്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org