വത്തിലീക്സ്: ശിക്ഷിക്കപ്പെട്ട പുരോഹിതനു മാര്‍പാപ്പ മാപ്പു നല്‍കി

വത്തിലീക്സ്: ശിക്ഷിക്കപ്പെട്ട  പുരോഹിതനു മാര്‍പാപ്പ മാപ്പു നല്‍കി

വത്തിക്കാന്‍റെ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ചു പ്രസിദ്ധീകരണത്തിനു നല്‍കിയെന്ന കുറ്റത്തിന്‍റെ പേരില്‍ 18 മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന മോണ്‍.ലുസിയോ ആന്‍ജെല്‍ ബാള്‍ദയ്ക്കു മാര്‍പാപ്പ മാപ്പു നല്‍കി. മോചനം ലഭിക്കുന്ന മോണ്‍.ബാള്‍ദ തന്‍റെ മാതൃരൂപതയായ സ്പെയിനിലെ അസ്ടോര്‍ഗായിലെക്കു മടങ്ങണം. എട്ടു മാസം ദീര്‍ഘിച്ച വിചാരണയ്ക്കു ശേഷം 2016 ജൂലൈയിലാണ് ഇദ്ദേഹവും രണ്ടു പത്രപ്രവര്‍ത്തകരടക്കം അഞ്ചു പേരും കുറ്റക്കാരാണെന്നു വത്തിക്കാന്‍ വിധിച്ചത്.

വൈദികനൊപ്പം അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന നിക്കോളാ മയോ, മാധ്യമസന്പര്‍ക്കവിഭാഗം ഉദ്യോഗസ്ഥയായിരുന്ന ഫ്രാന്‍സെസ്ക ചൌക്വി എന്നിവര്‍ക്കും ശക്ഷ വിധിക്കപ്പെട്ടു. ശിക്ഷയുടെ കാലാവധിയുടെ ഏതാണ് പകുതിയോളം ഫാ.ബാള്‍ദ ജയിലില്‍ ചിലവഴിച്ചു കഴിഞ്ഞു.

കാരുണ്യവര്‍ഷത്തില്‍ ജയിലുകളിലെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അര്‍ഹതയുള്ള അന്തേവാസികള്‍ക്കു ജയിലുകളില്‍ നിന്നു മോചനം നല്‍കണമെന്നും നവംബറില്‍ ജയിലുകളിലെ അന്തേവാസികള്‍ക്കു വേണ്ടി സെ.പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കുന്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org