വനവത്കരണത്തിന്‍റെ മറവില്‍ കര്‍ഷകദ്രോഹം അനുവദിക്കില്ല : ഇന്‍ഫാം

വനവത്കരണത്തിന്‍റെ മറവില്‍ കര്‍ഷകദ്രോഹം അനുവദിക്കില്ല : ഇന്‍ഫാം

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇന്ത്യയുടെ മൂന്നിലൊന്നു ڔഭാഗം വനവത്കരണം നടത്തുമെന്നതുള്‍പ്പെടെയുള്ള ഒട്ടേറെ നിര്‍ദേശവുമായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന കരട് ദേശീയ വനനയം കര്‍ഷകസമൂഹം ചര്‍ച്ച ചെയ്യണമെന്നും വനവത്കരണത്തിന്‍റെ മറവില്‍ കൃഷിയിടങ്ങള്‍ ഏറ്റെടുത്തു വനവിസ്തൃതി കൂട്ടാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ഇന്‍ഫാം.
നിലവിലെ വനനയം 1988ല്‍ രൂപം കൊടുത്തതാണ്. അന്ന് രാജ്യത്തെ ജനസംഖ്യ 83 കോടിയായിരുന്നു. 2016ല്‍ ഇത് 133 കോടിയായി മാറിയിരിക്കുന്നു. ഇക്കാലയളവില്‍ രാജ്യത്തിന്‍റെ വിസ്തൃതി വര്‍ധിച്ചിട്ടുമില്ല. വനവിസ്തൃതി വര്‍ധിപ്പിക്കണമെന്ന് കരടുനയം നിര്‍ദേശിക്കുമ്പോള്‍ കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സാധ്യതയാണ് ഒളിഞ്ഞിരിക്കുന്നത്. നിലവിലുള്ള കൃഷിഭൂമിയില്‍ കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്നതിന് കര്‍ഷകന് പ്രോത്സാഹനം നല്‍കുന്ന നിര്‍ദേശങ്ങള്‍ അന്തിമ വനനയത്തില്‍ ഉണ്ടാകണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org