വാര്‍ഷിക സെമിനാര്‍ നടത്തി

കൊട്ടിയൂര്‍: മാനന്തവാടി രൂപതയിലെ കൊട്ടിയൂര്‍ ഏരിയാ കൗണ്‍സിലിന്‍റെ വാര്‍ഷിക സെമിനാര്‍ ചുങ്കക്കുന്ന് ഫാത്തിമ മാതാ ഓഡിറ്റോറിയത്തില്‍ നടന്നു. സ്റ്റാനി തട്ടാംപറമ്പില്‍, ഷൈജന്‍ തടങ്ങഴി എന്നിവര്‍ പ്രാര്‍ത്ഥന നയിച്ചു. പ്രസിഡന്‍റ് ജോസഫ് കുടക്കച്ചിറയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഫൊറോന വികാരി ഫാ. തോമസ് മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. തോമസ് മാങ്ങന്‍, ജോര്‍ജ് ആക്കാംതിരി, ജില്‍സ് മേക്കല്‍ അഗസ്റ്റിന്‍ കൊടിയംകുന്നേല്‍ അലക്സാണ്ടര്‍ കുഴിമണ്ണില്‍, ജോസൂട്ടി ചാത്താമല എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org