തൃശൂര്‍: മലബാര്‍ മിഷനറി ബ്രദേഴ്സ് സെന്റ്തോമസ് പ്രോവിന്സിന്റെ ശു ശ്രൂഷാരംഗങ്ങളിലൊന്നായ പട്ടിക്കാട് സ്നേഹാലയം ബോയ്സ് ഹോമില്‍ വിദ്യാരംഭവും പരിസ്ഥിതിദിനാചരണവും നടത്തി. തൃശൂര്‍ അതിരപൂതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എംഎംബി സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഫ്രാ ങ്കോ കണ്ണമ്പുഴ അദ്ധ്യക്ഷനായിരുന്നു. എംഎംബി സെന്റ് തോമസ് പ്രോവിന് സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജിയോ പാലക്കുഴി മുഖ്യപ്രഭാഷണം നടത്തി. എഫ്സിസി തൃശൂര്‍ അസ്സീ സി പ്രൊവിന്‍സ് പ്രൊവിന് ഷ്യല് സുപ്പീരിയര്‍ സി. റോ സ് അനിത പരിസ്ഥിതി പ്ര തിജ്ഞ ചൊല്ലിക്കൊടുത്തു.