വിയറ്റ്നാമീസ് അഭയാര്‍ത്ഥി ആസ്ത്രേലിയായില്‍ മെത്രാനായി

വിയറ്റ്നാമീസ് അഭയാര്‍ത്ഥി ആസ്ത്രേലിയായില്‍ മെത്രാനായി

1970-കളില്‍ യുദ്ധക്രൂരതയില്‍ നിന്നു രക്ഷ തേടി ആസ്ത്രേലിയായിലെത്തിയ വി യറ്റ്നാമില്‍ നിന്നുള്ള അഭയാര്‍ത്ഥി, അവിടെ മെത്രാനായി അഭിഷിക്തനായി. പരമാട്ട രൂപതയുടെ പുതിയ ബിഷപ് വിന്‍സെന്‍റ് ലോംഗ് വാന്‍ ന്യുയെന്‍ ആണ് പസഫിക് സമുദ്രത്തിലൂടെ ചെറിയ ബോട്ടില്‍ രക്ഷപ്പെട്ട പാരമ്പ ര്യം പേറുന്ന മെത്രാന്‍. 1975-ല്‍ രൂപത മൈ നര്‍ സെമിനാരിയില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം സെമിനാരി പിടിച്ചെടുത്ത് പട്ടാളബാരക്കുകളാക്കിയത്. മതമര്‍ദ്ദനം ഭയന്ന് ന്യുയെന്‍ അഭയാര്‍ത്ഥികളായി പോകുന്നവരുടെ ബോട്ടില്‍ കയറി. ആഹാരവും വെള്ളവും തീര്‍ന്നു പസഫിക് സമുദ്രത്തില്‍ ചുറ്റിത്തിരിഞ്ഞ ബോട്ട് ഒരു ഓയില്‍ റിഗ്ഗിനടുത്തു മറിയുകയും രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മലേഷ്യയിലെത്തിക്കുകയും ചെയ്തു. അവിടെ നിന്ന് ആസ്ത്രേ ലിയായിലെത്തിയ ന്യുയെന്‍ ഫ്രാന്‍സിസ്കന്‍ കണ്‍വെഞ്ച്വല്‍ സന്യാസസഭയില്‍ ചേര്‍ന്നു. സന്യാസസഭയുടെ ആസ്ത്രേലിയന്‍ സുപ്പീരിയറും റോമില്‍ അസിസ്റ്റന്‍റ് ജനറലും ആയി. 2011-ല്‍ മെല്‍ബണ്‍ അതിരൂപതയുടെ സഹായമെത്രാനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org