സന്തോഷം ഇല്ലാതെ ജീവിതം അസാദ്ധ്യം : ജേക്കബ് പുന്നൂസ്

സന്തോഷം ഇല്ലാതെ ജീവിതം അസാദ്ധ്യം : ജേക്കബ് പുന്നൂസ്

തൃശൂര്‍: ജീവിതസംതൃപ്തിയും സന്തോഷവും ഇല്ലാതെ മനുഷ്യജീവിതം അസാദ്ധ്യമാണെന്ന് മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് ഐ.പി.എസ്. (റിട്ട) അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷത്തിന്‍റെ അവസരങ്ങള്‍ സമ്മാനിച്ചുകൊണ്ട് മാത്രമെ ഇത് സാദ്ധ്യമാകുകയുള്ളൂ. ഇവിടെയാണ് ജീവിതത്തിന്‍റെ ത്യാഗം എന്നത് അന്വര്‍ത്ഥമാകുന്നത്. സമയം, ആരോഗ്യം, സമ്പത്ത് എന്നിവയുടെ എല്ലാം ഓഹരി സഹോദരരിലൂടെയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ സിലബസ് മാത്രം പഠിച്ച് മാര്‍ക്ക് നേടുന്നതുകൊണ്ട് വിദ്യാഭ്യാസം പൂര്‍ണ്ണമാകുന്നില്ല. യഥാര്‍ത്ഥ ജീവിതപാഠ്യം സിലബസിനപ്പുറമാണെന്നും ഒരു ഡോക്ടര്‍ക്കും നഴ്സിനും മറ്റുള്ളവരുടെ ജീവിതങ്ങളെ ഏറെ സന്തോഷിപ്പിക്കാന്‍ കഴിയുമെന്നും ജേക്കബ് പു ന്നൂസ് വിദ്യാര്‍ത്ഥികളെ ഓര്‍ മ്മിപ്പിച്ചു. ഏങ്ങണ്ടിയൂര്‍ സ്കൂള്‍ ഓഫ് നഴ്സിങ്ങ് സം ഘടിപ്പിച്ച "beyond syllabus' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ ഡി.ജി.പി. ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ആ ലപ്പാട്ട്, മദര്‍ സി. സെര്‍വി, പ്രിന്‍സിപ്പല്‍ സി.ഗ്രെയ്സ് മരിയ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org