കൊളക്കാട്ട്: സാന്തോം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമാധാന സന്ദേശ റാലി ശ്രദ്ധേയമായി. കുട്ടികളും അദ്ധ്യാപകരും രക്ഷാകര്‍ത്തൃ പ്രതിനിധികളും റാലിയില്‍ പങ്കെടുത്തു. റിട്ട. മിലിട്ടറി ഓഫീസര്‍ വര്‍ഗീസ് കല്ലുവേലില്‍ റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിടി.എ. പ്രസിഡന്റ് ജോപ്പന്‍ അയിലൂക്കുന്നേല്‍, ഹെഡ്മാസ്റ്റര്‍ ബി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.