സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്നു സഭാദ്ധ്യക്ഷന്‍

സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്നു സഭാദ്ധ്യക്ഷന്‍

സിറിയയ്ക്കെതിരെ പാശ്ചാ ത്യരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നു സിറിയയിലെ കത്തോലിക്കാസഭയുടെ മേധാവിയായ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമന്‍ യൗനാന്‍ ആവശ്യപ്പെട്ടു. ഹംഗറി സന്ദര്‍ശിക്കുന്ന അദ്ദേഹം വത്തിക്കാന്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു. സിറിയയില്‍ സര്‍ക്കാരുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വിമതര്‍ക്ക് പിന്‍ബലവും ആയുധങ്ങളും നല്‍കുന്നതില്‍ നിന്നു ലോകരാഷ്ട്രങ്ങള്‍ പിന്മാറണമെന്ന് പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ യുദ്ധം ഒരിക്കലും അവസാനിക്കുകയില്ലെന്ന് അദ്ദേ ഹം അഭിപ്രായപ്പെട്ടു.
നൂറു കണക്കിനു ക്രൈസ്തവരെ സിറിയയിലെ വിമതര്‍ തട്ടിക്കൊണ്ടു പോയെന്നും അതിപ്പോഴും തുടരുകയാണെന്നും പാത്രിയര്‍ക്കീസ് ചൂണ്ടിക്കാട്ടി. ബിഷപ് യോഹന്ന ഇബ്രാഹിം, ബിഷപ് ബൗലോസ് യസീജി എന്നിവരെ 2013-ല്‍ ആലെപ്പോയില്‍ നിന്നു തട്ടിക്കൊണ്ടു പോയതാണ്. രണ്ടു മെത്രാന്മാരെ കുറിച്ചും പിന്നീട് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. 6 ലക്ഷം ക്രൈസ്തവരാണ് നാടുവിട്ടു പോയത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഇവിടെ തുടരുന്നവരാകട്ടെ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ് – അദ്ദേഹം വിശദീകരിച്ചു. റഷ്യയുടെ പിന്തുണയോടെ സിറിയ നടത്തുന്ന പോരാട്ടം വിജയിക്കുകയും വിമതരില്‍ നിന്നു രാജ്യത്തിന്‍റെ സുപ്രധാ ന ഭാഗങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്യുമ്പോള്‍ അഭയാര്‍ ത്ഥികളായി പോയിരിക്കുന്ന ക്രൈസ്തവര്‍ മാതൃഭൂമിയിലേ യ്ക്കു മടങ്ങിവരുമെന്ന പ്രത്യാ ശയിലാണ് പാത്രിയര്‍ക്കീസ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org