സ്മിത ഷിബിന്‍ മിജാര്‍ക്ക് ഏഷ്യന്‍ കോര്‍ഡിനേറ്റര്‍

സ്മിത ഷിബിന്‍ മിജാര്‍ക്ക് ഏഷ്യന്‍ കോര്‍ഡിനേറ്റര്‍

മിജാര്‍ക്ക് ഏഷ്യന്‍ വനിത കോര്‍ഡിനേറ്ററായി സ്മിത ഷിബിന്‍ തെരഞ്ഞെടുക്കപ്പെട്ടു. വത്തിക്കാനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കത്തോലിക്ക യുവജന സംഘടനയാ യ മിജാര്‍ക്കിന്‍റെ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ കോര്‍ഡിനേറ്ററാണ് സ്മിത. 2014 മുതല്‍ മിജാര്‍ക്ക് ഏഷ്യയുടെ സോളിഡാരിറ്റി ഇക്കണോമിക്സ് കമ്മീഷന്‍റെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ വത്തിക്കാനില്‍ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ആന്‍റ് പീസും ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ ഏഷ്യയില്‍നിന്നുള്ള ഏകപ്രതിനിധിയായി പങ്കെടുത്തിരുന്നു. കോഴിക്കോട് പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ അദ്ധ്യാപികയായ സ്മിത താമരശ്ശേരി രൂപതയില്‍ പൂഴിത്തോട് കൈതകുളം കെ.ടി. ജോസഫിന്‍റെയും മേരിക്കുട്ടിയുടെയും മകളും വിലങ്ങാട് പുന്നത്താനത്തുകുന്നേല്‍ ഷിബിന്‍ ഫിലിപ്പിന്‍റെ ഭാര്യയുമാണ്.
ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഇതര ഭാരവാഹികളായി ബിശ്വനാഥ് ബോര്‍ഗോറി – ഏഷ്യന്‍ പുരുഷ കോര്‍ഡിനേറ്റര്‍, ഇറാന്‍റിവിശ്വാര തമല്‍ – വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍, സന്തോഷ് ഫ്രാന്‍സിസ് – ഫുഡ് സോവര്‍നിറ്റി കമ്മീഷന്‍ ചെയര്‍ മാന്‍, പ്രഫുല്‍ ഇക്ക – സോളിഡാരിറ്റി ഇക്കണോമിക് കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മിജാര്‍ക്ക് ഏഷ്യന്‍ചാപ്ലിനായി ഫാദര്‍ ബാലസ്വാമി ഡുംബാലയേയും തിരഞ്ഞെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org