Latest News
|^| Home -> International -> 1500 വര്‍ഷം പഴക്കമുള്ള ലത്തീന്‍ സുവിശേഷവ്യാഖ്യാനത്തിന്‍റെ പരിഭാഷ പ്രസിദ്ധീകരിച്ചു

1500 വര്‍ഷം പഴക്കമുള്ള ലത്തീന്‍ സുവിശേഷവ്യാഖ്യാനത്തിന്‍റെ പരിഭാഷ പ്രസിദ്ധീകരിച്ചു

Sathyadeepam

1500-ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ലത്തീന്‍ സുവിശേഷവ്യാഖ്യാനത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു. ജര്‍മ്മനിയിലെ കൊളോണ്‍ കത്തീഡ്രല്‍ ലൈബ്രറിയില്‍ നിന്നാണ് നഷ്ടപ്പെട്ടു എന്നു കരുതപ്പെട്ടിരുന്ന ഈ വ്യാഖ്യാനത്തിന്‍റെ കയ്യെഴുത്തുപ്രതി 2012-ല്‍ കണ്ടെടുത്തത്. നാലാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍മെത്രാനായിരുന്ന ഫോര്‍ത്തുനാത്തിയാനസ് രചിച്ചതാണ് ഈ വ്യാഖ്യാനം. വി.ജെറോം തന്‍റെ ഒരു പുസ്തകത്തില്‍ ഈ വ്യാഖ്യാനത്തെ കുറിച്ചു പരമാര്‍ശിച്ചിരുന്നു. പക്ഷേ അതിന്‍റെ യഥാര്‍ത്ഥ പ്രതി എവിടെയുണ്ടെന്നത് രഹസ്യമായി തുടരുകയായിരുന്നു.

കൊളോണ്‍ കത്തീഡ്രലിലുണ്ടായിരുന്ന ഈ കൈയെഴുത്തുപ്രതി 9-ാം നൂറ്റാണ്ടിലേതാണെന്ന വിശേഷണത്തോടെ 2002-ല്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിച്ചിരുന്നു. എന്നാല്‍ അജ്ഞാതമായ ഒരു രേഖ എന്നതിനപ്പുറം അതിന്‍റെ ഉള്ളടക്കത്തെ കുറിച്ചു പഠിക്കാന്‍ ഗവേഷകര്‍ തുനിഞ്ഞിരുന്നില്ല. ഒടുവില്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. ഹ്യു ഹഫ്ടണ്‍ വി.ജെറോമിന്‍റെ രചനകള്‍ പഠനവിധേയമാക്കുന്നതിനിടയില്‍ നാലാം നൂറ്റാണ്ടിലെ ഫോര്‍ത്തുനത്തിയാനസിന്‍റെ വ്യാഖാനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുകയും അതിനായി അന്വേഷണമാരംഭിക്കുകയുമായിരുന്നു.

Leave a Comment

*
*