17 വനിതകള്‍ വിശുദ്ധപദവിക്കുള്ള വിവിധ ഘട്ടങ്ങളിലേയ്ക്ക്

നാലു രാജ്യങ്ങളില്‍ നിന്നുള്ള 17 വനിതകളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ അടുത്ത ഘട്ടത്തിലേയ്ക്കു പ്രവേശിച്ചു. സ്പെയിനില്‍ കൊല്ലപ്പെട്ട 14 കന്യാസ്ത്രീകളുടെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ടു മാര്‍പാപ്പ ഉത്തരവായി. 1936-ല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെയായിരുന്നു ഇവരുടെ രക്തസാക്ഷിത്വം. രക്തസാക്ഷിത്വം സഭ ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ എല്ലാവരും വാഴ്ത്തപ്പെട്ടവര്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും.

സ്വിറ്റ്സര്‍ലന്‍റില്‍ നിന്നുള്ള അല്‍മായവനിതയായ വാഴ്ത്തപ്പെട്ട മാര്‍ഗരിറ്റ് ബേയ്സിന്‍റെ സ്വര്‍ഗീയ മാദ്ധ്യസ്ഥത്താല്‍ അത്ഭുതം നടന്നുവെന്നു മാര്‍പാപ്പ സ്ഥിരീകരിച്ചതോടെ ഇവരെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ വഴി തെളിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വിറ്റ്സര്‍ലന്‍റില്‍ ജീവിച്ച ഇവര്‍ അവിവാഹിതയായി സ്വജീവിതം രോഗീസേവനത്തിനായി മാറ്റി വച്ചു ജീവിച്ച വനിതയാണ്. പോളണ്ടില്‍ നിന്നുള്ള അന്ന കവോറെക്, പ്യൂര്‍ട്ടോറിക്കോയില്‍ നിന്നുള്ള മരിയ സാന്‍റോസ് എന്നീ കന്യാസ്ത്രീകള്‍ ധന്യരായും പ്രഖ്യാപിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org