2018 കേരള കത്തോലിക്കാസഭ യുവജന വര്‍ഷമായി ആചരിക്കും

2018 കേരള കത്തോലിക്കാസഭ യുവജന വര്‍ഷമായി ആചരിക്കും

കേരള കത്തോലിക്കാസഭ 2018 യുവജനവര്‍ഷമായി ആചരിക്കുമെന്നു കെ.സി.ബി.സി. പ്രസിഡന്‍റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസൈപാക്യം പ്രസ്താവിച്ചു. നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ കെ.സി.വൈ.എം. രൂപീകരിച്ചതിന്‍റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റൂബി ജൂബിലി യൂത്ത് അസംബ്ലിയിലാണ് ആര്‍ച്ച്ബിഷപ് യുവജനവര്‍ഷാചരണം പ്രഖ്യാപിച്ചത്. ദൈവസാന്നിധ്യത്തിലൂടെ നമ്മുടെ ജീവിത സാഹചര്യം സ്വര്‍ഗീയമാക്കി മാറ്റാനാകും. സത്പ്രവൃത്തികളിലൂടെ ജീവിതം ശോഭനമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക ലോകത്തിന്‍റെ വെല്ലുവിളികള്‍ യേശുവിന്‍റെ കരുണ കൊണ്ട് അതിജീവിക്കണമെന്നു കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ ചെയര്‍മാനും ബത്തേരി ബിഷപ്പുമായ ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു. ക്രിസ്തു പകര്‍ന്നു നല്‍കിയ ആദര്‍ശങ്ങളെയും മൂല്യങ്ങളെയും മുറുകെപ്പിടിച്ച് യുവജന പ്രസ്ഥാനം ആദര്‍ശാധിഷ്ഠിതവും വിശ്വാസത്തില്‍ ഉറപ്പിച്ചതുമായ കൂട്ടായ്മ രൂപപ്പെടുത്തണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് പറഞ്ഞു.

കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്‍റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷത വഹിച്ചു. സി.എല്‍.സി. ജനറല്‍ സെക്രട്ടറി ശോഭി കെ. പോള്‍, കെ.സി.വൈ.എം. സംസ്ഥാന അസിസ്റ്റന്‍റ് ഡയറക്ടര്‍ സിസ്റ്റര്‍ സുമം എസ്.ഡി., ഐക്കഫ് ഡയറക്ടര്‍ ഫാ. ബാ ബു പോള്‍, ഐ.സി.വൈ.എം. പ്രസിഡന്‍റ് സിജോ അമ്പാട്ട്, കെ.സി.വൈ.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍ ജോസ്, റീത്ത ജോസഫ്, രേഷ്മ കുര്യാക്കോസ്, റോബിന്‍ വടക്കേല്‍, നീതു മാത്യു, ബിനോയ് പി.കെ., കെ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിബിന്‍ ചെമ്പക്കര സം സ്ഥാന സെക്രട്ടറി ജിഫിന്‍സാം എന്നിവര്‍ പ്രസംഗിച്ചു. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. മാത്യു ജേക്കബ് തിരു വാലില്‍ ഒ.ഐ.സി. ആമുഖപ്രഭാഷണം നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org