2018-ല്‍ മാര്‍പാപ്പയുടെ പ്രഥമ പ്രാര്‍ത്ഥന ഏഷ്യന്‍ ക്രൈസ്തവര്‍ക്കായി

2018-ല്‍ മാര്‍പാപ്പയുടെ പ്രഥമ പ്രാര്‍ത്ഥന  ഏഷ്യന്‍ ക്രൈസ്തവര്‍ക്കായി

പുതുവര്‍ഷത്തില്‍ പുറത്തു വന്ന, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യത്തെ വീഡിയോ പ്രാര്‍ത്ഥനാസന്ദേശം പരാമര്‍ശിക്കുന്നത് ഏഷ്യന്‍ ക്രൈസ്തവരുടെ പ്രശ്നങ്ങള്‍. വിപുലമായ സാംസ്കാരിക വൈവിദ്ധ്യമുള്ള ഏഷ്യയില്‍ സഭ നിരവധി അപകടങ്ങള്‍ നേരിടുന്നുണ്ടെന്നും ന്യൂനപക്ഷമായതിനാല്‍ സഭയുടെ ദൗത്യം ദുഷ്കരമാണെന്നും സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു. മതത്തിന്‍റെ പേരില്‍ മര്‍ദ്ദിക്കപ്പെടുന്നവരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അവരുടെ റീത്തിനും വിശ്വാസത്തിനുമപ്പുറത്ത് അവരോടു ചേര്‍ന്നു നില്‍ക്കാന്‍ നമുക്കു സാധിക്കണം. സ്വന്തം മതവിശ്വാസം തള്ളിപ്പറയുന്നത് ഒഴിവാക്കാന്‍ പോരാടുന്നവര്‍ക്കൊപ്പമാണു നാം. ഈ ക്രൈസ്തവര്‍ക്കും ഏഷ്യയിലെ മറ്റെല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും പൂര്‍ണസ്വാതന്ത്ര്യത്തോടെ തങ്ങളുടെ മതവിശ്വാസമനുസരിച്ചു ജീവിക്കാന്‍ സാധിക്കുന്നതിനായുള്ള പ്രാര്‍ത്ഥനയില്‍ തന്നോടൊപ്പം പങ്കുചേരാന്‍ സകലരോടും അഭ്യര്‍ത്ഥിക്കുന്നു-സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിക്കുന്നു. ഇതിനു മുമ്പു നവംബറില്‍ പുറപ്പെടുവിച്ച വീഡിയോയിലും മാര്‍പാപ്പ ഏഷ്യന്‍ ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org