2022 ആഗോളയുവജനദിനത്തിന്‍റെ പ്രമേയം പ്രഖ്യാപിച്ചു

2022 ആഗോളയുവജനദിനത്തിന്‍റെ  പ്രമേയം പ്രഖ്യാപിച്ചു

2022-ല്‍ നടക്കാനിരിക്കുന്ന ആഗോളയുവജനദിനാഘോഷത്തിന്‍റെ പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നടന്ന യൂത്ത് ഫോറത്തില്‍ വച്ചു പ്രഖ്യാപിച്ചു. "മറിയം എഴുന്നേറ്റ് തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു" എന്ന വാക്യമാണു പ്രമേയം. പോര്‍ട്ടുഗലിലെ ലിസ്ബണിലാണ് അടുത്ത ആഗോളയുവജനദിനാഘോഷം നടക്കുന്നത്. ഇവിടെ നിന്ന് 75 മൈലുകള്‍ മാത്രമകലെയാണ് സുപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഫാത്തിമ. ഇതുകൊണ്ടു കൂടിയാണ് പ. മറിയത്തെ കേന്ദ്രീകരിക്കുന്ന ഒരു പ്രമേയം ലിസ്ബണ്‍ യുവജനദിനാഘോഷത്തിനായി തിരഞ്ഞെടുത്തതെന്നു കരുതുന്നു. അടുത്ത രണ്ടു വര്‍ഷം ഈ ബൈബിള്‍ ഭാഗം വിചിന്തനം ചെയ്യാന്‍ യുവജനങ്ങളോടു പാപ്പാ നിര്‍ദേശിച്ചു.

ലോകത്തിന്‍റെ അന്ധകാരത്തിലേയ്ക്കു ക്രിസ്തുവിന്‍റെ വെളിച്ചം കൊണ്ടുവരാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് യുവജനങ്ങളെന്നു മാര്‍പാപ്പ പ്രസ്താവിച്ചു. ക്രിസ്തുവിനെ എത്രത്തോളം മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനാകുന്നുവോ അത്രത്തോളം സ്വജീവിതങ്ങളില്‍ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയും. വിഭാഗീയതയിലേയ്ക്കു വീണു കൊണ്ടിരിക്കുന്ന ലോകത്തില്‍ ഒരു മാറ്റം കൊണ്ടു വരണമെങ്കില്‍ നാം ഒന്നിച്ചു യാത്ര ചെയ്യുകയും ആവശ്യമാണ് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org