മധ്യപൂര്‍വദേശത്തെ 6 കത്തോലിക്കാ  പാത്രിയര്‍ക്കീസുമാര്‍ മാര്‍പാപ്പയെ കണ്ടു

മധ്യപൂര്‍വദേശത്തെ 6 കത്തോലിക്കാ പാത്രിയര്‍ക്കീസുമാര്‍ മാര്‍പാപ്പയെ കണ്ടു

ലെബനോന്‍, സിറിയ, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളിലെ 6 കത്തോലിക്കാ പാത്രിയര്‍ക്കീസുമാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ചര്‍ച്ച നടത്തി. ഈ മേഖലയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികളും അവര്‍ നടത്തുന്ന കൂട്ടപ്പലായനങ്ങളുമാണ് ചര്‍ച്ച ചെയ്തത്. ബാബിലോണ്‍ കല്‍ദായ പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ ലൂയിസ് റാ ഫേല്‍ സാകോ, അന്ത്യോഖാ മാരൊണൈറ്റ് പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ ബെഷാരാ ബുട്രോസ് റായി, അലക്സാണ്ട്രിയ കോപ്റ്റിക് പാത്രിയര്‍ക്കീസ് ഇബ്രാഹിം ഇസഹാക് സെദ്രാക്, അന്ത്യോഖായിലെ മെല്‍കൈറ്റ് പാത്രിയര്‍ക്കീസ് യൂസഫ് അബ്സി, സിലിസിയായിലെ അര്‍മേനിയന്‍ പാത്രിയര്‍ക്കീസ് ഗ്രിഗറി പിയറി, അന്ത്യോഖായിലെ സിറിയന്‍ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് യൂസഫ് യൗനാന്‍ എന്നിവരാണ് മാര്‍പാപ്പയെ കാണാനെത്തിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താന്‍ തങ്ങള്‍ അനുമതി തേടുകയായിരുന്നു പാത്രിയര്‍ക്കീസ് യൗനാന്‍ പറഞ്ഞു. സിറിയ, ഇറാഖ്, ലെബനോന്‍ എന്നിവിടങ്ങളിലെ ഗുരുതരമായ സാഹചര്യത്തെക്കുറിച്ചു പറയാനാണ് തങ്ങള്‍ മാര്‍പാപ്പയെ കണ്ടതെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ മറുനാടുകളിലേയ്ക്കു പോകുന്നതിനാല്‍ ഈ രാജ്യങ്ങളില്‍ ക്രൈസ്തവസാന്നിദ്ധ്യം ഇല്ലാതാകുകയാണെന്നു പാത്രിയര്‍ക്കീസുമാര്‍ പറഞ്ഞു. ഇതു സഭകളുടെ നിലനില്‍പിനു തന്നെ ഭീഷണിയാകുകയാണെന്നും യൂറോപ്പിലും മറ്റും കുടിയേറിയ സഭാംഗങ്ങള്‍ക്ക് ശരിയായ ആത്മീയസേവനം നല്‍കാന്‍ തങ്ങള്‍ക്കു കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org