60 വിന്‍സെന്‍ഷ്യന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു

സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ട 60 സന്യാസികളെ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു. വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹത്തിലെ അംഗങ്ങളാണ് രക്തസാക്ഷികള്‍. മാഡ്രിഡില്‍ നടക്കുന്ന ചടങ്ങില്‍ മാഡ്രിഡ് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ കാര്‍ലോ സിയെ റ ആയിരിക്കും മുഖ്യകാര്‍മ്മികന്‍. ഉന്നതങ്ങളില്‍ നിന്നു മാത്രം ലഭിക്കുന്ന ജ്ഞാനം പ്രകടിപ്പിച്ച് സ്നേഹിച്ചും ക്ഷമിച്ചുമാണ് ഈ രക്തസാക്ഷികള്‍ മരണത്തെ പുല്‍കിയതെന്ന് കാര്‍ഡിനല്‍ സിയെറ ഓര്‍മ്മിപ്പിച്ചു. ഒരു മനുഷ്യന്‍റെ ആയുധങ്ങള്‍ വെറുപ്പും വിദ്വേഷവുമായിരിക്കരുതെന്നും ക്രിസ്തുവിന്‍റെ സ്നേഹമാകണമെന്നും പഠിപ്പിച്ചവരാണ് ആ രക്തസാക്ഷികള്‍ – കാര്‍ഡിനല്‍ പറഞ്ഞു. 1936-ലും 37-ലും കൊല്ലപ്പെട്ടവരാണ് ഈ രക്തസാക്ഷികള്‍. ഇതേ യുദ്ധത്തില്‍ റിപ്പബ്ലിക്കന്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 1800 പേരെ നേരത്തെ രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org