ലഹരിക്കെതിരെ വര്‍ജ്ജനവും നിരോധനവും സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനം വേണം

ലഹരിക്കെതിരെ വര്‍ജ്ജനവും നിരോധനവും സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനം വേണം

പാലാ: മദ്യമുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കെതിരെ വര്‍ജ്ജനവും നിരോധനവും സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്ന് ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായിടെമ്പറന്‍സ് കമ്മീഷന്‍റെയും PTCM Govt. ITI ട്രെയ്നിംഗ് കൗണ്‍സില്‍, നാഷണല്‍ സര്‍വ്വീസ് സ്കീമുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പള്ളിക്കത്തോട് ITI സംഘടിപ്പിച്ച ജില്ലാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
വര്‍ജ്ജനം സ്വയം സ്വീകരിക്കലും ഉപദേശവുമാണ്. നിരോധനം തടയലും. നിരോധനവും നിയന്ത്രണവുമില്ലാതെയുള്ള വര്‍ജ്ജനം ഫലപ്രാപ്തിയിലെത്തുകയില്ല. ലഹരി ഉണ്ടായ കാലം മുതല്‍ സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും സമുദായങ്ങളും ഉപദേശങ്ങള്‍ നല്‍കി വരികയാണ്. സമീപകാലത്ത് നടന്ന മുഴുവന്‍ അതിക്രമങ്ങളുടെയും പിന്നില്‍ മദ്യമുള്‍പ്പെടെയുള്ള ലഹരിയായിരുന്നുവെന്ന് നാം കണ്ടറിഞ്ഞതാണ്. ആയതിനാല്‍ നമ്മുടെ നാട് സമ്പൂര്‍ണ്ണമായും ലഹരി വിമുക്തമാകണമെന്നും ഇതിനുവേണ്ടി യുവതലമുറ ശക്തമായ മുന്നേറ്റം നടത്തണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
കെ.ബി. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സിബി ചെരുവില്‍ പുരയിടം, വര്‍ഗ്ഗീസ് കോടിക്കുളം, അബ്രാഹം പുള്ളോലില്‍, വിനീത്മോന്‍ ഏ.വി., സജിമോന്‍ തോമസ്, ക്രി സ്റ്റോമോന്‍ സാബു, ജോയി മണിയങ്ങാട്ട്, മേരിക്കുട്ടി താഴത്തുകൊട്ടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org