ഫാസിസത്തെ ചെറുത്ത അല്മായനുള്‍പ്പെടെ 6 പേര്‍ വാഴ്ത്തപ്പെട്ടവരാകും

ഫാസിസത്തെ എതിര്‍ത്തതിന്‍റെ പേരില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ അടയ്ക്കപ്പെട്ട് പിന്നീടു മരണമടഞ്ഞ ഒരു അല്മായനുള്‍പ്പെടെ ആറുപേരുടെ വീരോചിത സുകൃതജീവിതം ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി. തെരെസ്യോ ഒലിവെല്ലിയുടെ രക്തസാക്ഷിത്വമാണ് മാര്‍പാപ്പ അംഗീകരിച്ചത്. ഇതിനാല്‍, ഒലിവെല്ലിയുടെ മാദ്ധ്യസ്ഥത്താല്‍ അത്ഭുതം നടന്നുവെന്ന് തെളിയിക്കാതെ തന്നെ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാകും. 1945-ല്‍ 29-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ഇറ്റലിയിലെ മുസ്സോളിനി ഭരണകൂടത്തെ എതിര്‍ക്കുകയും ക്രൈസ്തവസന്ദേശം പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിന്‍റെ പേരില്‍ അദ്ദേഹം പിടിയിലായി. ജയിലില്‍ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായി. തുടര്‍ന്നായിരുന്നു മരണം.

ഇറ്റലിയിലെ സി. മരിയ ആന്‍ ജെലി, ബിഷപ് അന്‍റോണിയോ ബാറോസോ, ബിഷപ് ജോസെ ഡി ലോപസ്, ബിഷപ് അഗസ്റ്റിനോ കാസ്ട്രില്ലോ, ഫാ. ജാക്കാമോ ഡാ ബാള്‍ദ്വിനാ, സി. ഉമിള്‍ത്താ സാഞ്ചെസ് എന്നിവരാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപക്കപ്പെടാന്‍ പോകുന്ന മറ്റുള്ളവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org