Latest News
|^| Home -> International -> 78 ജയില്‍പുള്ളികള്‍ക്കു അര്‍ജന്‍റീനയില്‍ ജ്ഞാനസ്നാനം

78 ജയില്‍പുള്ളികള്‍ക്കു അര്‍ജന്‍റീനയില്‍ ജ്ഞാനസ്നാനം

Sathyadeepam

അര്‍ജന്‍റീനയില്‍ തടവു ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന 78 പേര്‍ ജയിലില്‍ വച്ച് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാസഭയില്‍ അംഗങ്ങളായി. സ്ഥൈര്യലേപനവും ആദ്യകുര്‍ ബാനയും ഇവര്‍ക്കു നല്‍കി. 10 പേര്‍ സ്ത്രീകളാണ്. സാന്‍ ഇസിദ്രോ രൂപതയുടെ ജയില്‍ പ്രേഷിതത്വവിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് ഇവരെ കൂദാശാസ്വീകരണത്തിനു സജ്ജരാക്കിയത്. സിസ്റ്റര്‍ മരിയ ക്രിസ്റ്റീനയുടെ നേതൃത്വത്തിലുള്ള 20 അംഗ സന്നദ്ധപ്രവര്‍ത്തകസംഘമാണ് ഇതിനായി പ്രവര്‍ത്തിച്ചത്. രൂപതയുടെ സഹായമെത്രാന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടു കൂടിയാണ് കൂദാശകള്‍ പരികര്‍മ്മം ചെയ്തത്.

Leave a Comment

*
*