ദളിത് ക്രൈസ്തവ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

ദളിത് ക്രൈസ്തവ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

ഫോട്ടോ അടിക്കുറിപ്പ്: ദളിത് ക്രൈസ്തവ ജനപ്രതിനിധികളെ അനുമോദിക്കാന്‍ കെ.സി.ബി.സി എസ്.സി/എസ്.ടി, ബി.സി കമ്മീഷന്റെയും ദളിത് കത്തോലിക്കാ മഹാജന സഭ (ഡി.സി.എം.എസ്) സംസ്ഥാന കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗം മാര്‍ ജേക്കബ് മുരിക്കന്‍ ഉത്ഘാടനം ചെയ്യുന്നു. സെലിന്‍ ജോസഫ്, ഫാ.ജോസ് വടക്കേക്കുറ്റ്, സി സി കുഞ്ഞു കൊച്ച്, ജെയിംസ് ഇലവുങ്കല്‍, ഫാ. ജോസുകുട്ടി ഇടത്തിനകം പി ഒ പീറ്റര്‍, ഡി ഷാജ് കുമാര്‍, എന്‍ ദേവദാസ്. ജസ്റ്റിന്‍ കന്നുംപുറം എനിവര്‍ സമീപം.

ജാതി മത ചിന്തകള്‍ക്കതീതമായി ജനങ്ങള്‍ക്കും രാജ്യത്തിനും പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സമഗ്ര പുരോഗതിക്കു വേണ്ടി സമര്‍പ്പിത ജീവിതം നയിച്ചവര്‍ ജന ഹൃദയങ്ങളില്‍ എക്കാലവും ജീവിക്കുമെന്ന് മാര്‍ ജേക്കബ് മുരിക്കന്‍.ഡോ.ബി ആര്‍ അംബേദ്കര്‍ അവരില്‍ ഒരുവനാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ദളിത് ക്രൈസ്തവ ജന പ്രതിനിധികളെ അനുമോദിക്കാന്‍ കോട്ടയം പ്രെസ്‌ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സി എസ്.സി/എസ്.ടി, ബി.സി കമ്മീഷന്റെയും ദളിത് കത്തോലിക്കാ മഹാജന സഭ(ഡി.സി.എം.എസ്) സംസ്ഥാന കമ്മറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദളിത് ക്രൈസ്തവരെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ദുഷ്പ്രവണതയാണ് കണ്ടുവരുന്നതെന്നും തടസങ്ങളെ അതിജീവിച്ചാല്‍ മാത്രമേ സമഗ്ര പുരോഗതി ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി എസ്.സി/എസ്.ടി, ബി.സി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടര്‍ റവ. ഫാ.ഡി. ഷാജ് കുമാര്‍ ആമുഖ സന്ദേശം നല്‍കി. ഡി.സി.എം.എസ് വൈസ് പ്രസിഡന്റ് സെലിന്‍ ജോസഫ്, എന്‍ ദേവദാസ്, തോമസ് രാജന്‍, ജസ്റ്റിന്‍ കുന്നുംപുറം, സി.സി. കുഞ്ഞുകൊച്ച്, പി.ഒ. പീറ്റര്‍, റവ.ഫാ.ജോസ് വടക്കേക്കുറ്റ്, ഫാ.ജോസ്‌കുട്ടി ഇടത്തിനകം എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org